ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/അതിജീവനം

11:14, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gv&hssvithura (സംവാദം | സംഭാവനകൾ) (Gv&hssvithura എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

നിശബ്ദമാം നാൾവഴികൾ
നാളെ തൻ കളിചിരി കൾ കാക്കുന്നു.
അശാന്തിയുടെ കറുത്ത രാത്രികൾ
നമ്മെ വിഴുങ്ങും മുമ്പ്
ഭയത്തോടെയെല്ലാ കരുതലോടെ
ചെറുത്തു നിൽക്കാം
ശാന്തമാം സുന്ദര രാത്രി തൻ വരവേൽപിനായി
കൈകോർത്തിടാതെ മനസ്സാൽ ഒന്നായി പോരാടാം
ഈയാം പാറ്റകൾ പോൽ കൊഴിഞ്ഞു വീഴും
മാനവവംശം കണ്ടവൻ ആർത്തുചിരിക്കുന്നു.
ഉണങ്ങി നിൽക്കും വൃക്ഷത്തിൽ ഇലകൾ
പോൽ കൊഴിയുകയാണീ നരജന്മങ്ങൾ
ഈ മഹാമാരിതൻ കറുത്ത കരങ്ങൾ ലോകമാകെ ആലിംഗനം ചെയ്യാൻ മുതിരുന്നു.
ഒരിക്കലും വിട്ടു കൊടുക്കില്ലീ ലോകത്തെ
വെറുമൊരു ചെറു വൈറസിനു വേണ്ടി നാം .
ഉദയ സൂര്യനെപ്പോൽ അതിജീവിക്കും നാം.
തുരത്തും നാം ഈ ഇരുട്ടെന്ന വൈറസിനെ
അതിജീവിക്കാം ജാഗ്രതയോടെ ....
ചെറുത്തു നിൽക്കാം കരുതലോടെ ...

നന്ദിനി എസ് ആർ
9 D ഗവ.വി & എച്ച് എസ്സ് എസ്സ് വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - കവിത