ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/കൊറോണ വൈറസും പ്രതിരോധവും
കൊറോണ വൈറസും പ്രതിരോധവും
ലോകത്തെ തന്നെ നടുക്കിക്കൊണ്ടുള്ള ഒരു വൈറസ് പിറവി കൊണ്ടിട്ട് ഏകദേശം നാല് മാസത്തോളമായി. ആ വൈറസിന്റെ പേരാണ് കൊറോണ വൈറസ്. ചൈനയിൽ ഉടലെടുത്ത ഈ വൈറസ് അവിടുത്തെ പലരുടെയും മരണത്തിനിടയാക്കി. പിന്നീട് അത് ലോകം മുഴുവനും പരന്നു. ഈ മാരക വൈറസിനെ തുരത്താനുള്ള മുൻകരുതലുകൾ ലോകമെമ്പാടും എടുത്തുകഴിഞ്ഞു. ഇന്ത്യയിലും ഈ വൈറസ് പടർന്നു. രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സാമൂഹിക അകലം പാലിക്കുക എന്നതുതന്നെയാണ് ആദ്യത്തെ പ്രതിരോധം. ജാഗ്രതയിലൂടെ ഈ വൈറസിനെ തുരത്തുകതന്നെവേണം. സമൂഹത്തിൽ അകലം പാലിച്ച് മനസ്സുകൊണ്ട് ഒരുമിച്ച് മുന്നോട്ട് പോയാൽ മാത്രമേ ഇതിൽനിന്ന് രക്ഷനേടാൻ കഴിയൂ. ഈ വൈറസ് പടരുന്നത് തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ഉള്ള സ്രവങ്ങളിലൂടെയോ, ഹസ്തദാനത്തിലൂടെയും മറ്റുമാണ്. അതുകൊണ്ടുതന്നെ ഹാൻഡ് വാഷും സാനിറ്റൈസറും ഉപയോഗിച്ച് കൈകൾ കഴുകാനും, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മറക്കാനും ആൾക്കൂട്ടത്തിൽ നിന്ന് മാറിനിൽക്കാനും എന്നിങ്ങനെ പല നിർദ്ദേശങ്ങൾ നമുക്ക് ആരോഗ്യവകുപ്പ് നൽകുന്നുണ്ട്. ഇതൊക്കെ പാലിച്ചാൽ തന്നെ എത്രയും പെട്ടെന്ന് വൈറസിനെ തുരത്താൻ സാധിക്കും. ആരോഗ്യവകുപ്പും, പോലീസുകാരും, സർക്കാരും മറ്റു പ്രവർത്തകരും ഈ മഹാമാരിയിൽ നിന്ന് ജനങ്ങളെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ അവർക്കുവേണ്ടി നമ്മൾ പരമാവധി വീട്ടിൽ തന്നെ ചിലവഴിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രതിരോധ മാർഗ്ഗം. രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ഇവരുടെ സേവനത്തിൽ ഒരു ഇടർച്ച കൊണ്ടുപോലും നമ്മൾ വിഘാതമുണ്ടാക്കിക്കൂട....
സാങ്കേതിക പരിശോധന - Kannans തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - ലേഖനം |