ജി എൽ പി എസ് കല്ലുമുക്ക്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ 7-ം വാർഡിൽ 1998 ലാണ് കല്ലുമുക്ക് ഗവണ്മെന്റ് സ്കൂൾ  സ്ഥാപിതമായത്.വയനാട് ജില്ലയും കർണ്ണാടക സംസ്ഥാനവും അതിർത്തി പങ്കിടുന്ന കല്ലുമുക്ക് പ്രദേശത്തെ ഏകപൊതുസ്ഥാപനമാണ് ഈ സ്കൂൾ

പ്രാദേശികചരിത്രം

സാമൂഹികമായും, സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഒരു വിഭാഗം കുട്ടികൾക്കു വേണ്ടി ഡി പി ഇ പി പദ്ധതി പ്രകാരം കല്ലുമുക്കിലെ ഒരു വാടകകെട്ടിടത്തിലാണ്57 കുട്ടികളുമായി ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.2000ൽ സ്വന്തം കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. 2004-2005 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യപികയായി വിജയമ്മ ടീച്ചർ ചാർജെടുത്തു.തുടർന്ന് ശ്രീ. രാമചന്ദ്രൻ, ശ്രീമതി ആലീസ് റീത്ത, ശ്രീമതി മേരി.ഒ. വി ,ശ്രീമതി. ഷീല തോമസ്,ശ്രീ.സുരേന്ദ്രൻ കെ എ, തുടങ്ങിയവർ പ്രധാനാധ്യപകരായി.ഇപ്പോൾ ശ്രീമതി . കമലാദേവി എം കെ പ്രധാനാധ്യാപികയായി പ്രർത്തിക്കുന്നു.എല്ലാവരും തന്നെ ഈ സ്ഥാപനം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ അക്ഷീണം പ്രവർത്തിച്ചു.2014-2016 കാലഘട്ടത്തിൽ സ്കൂളിൽ നീന്തൽപരിശീലനം,കരാട്ടേ പരിശീലനം എന്നിവ ഉണ്ടായിരുന്നു. അറുനൂറ്റൻപതോളം വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അറിവിന്റെ വെളിച്ചം പകർന്ന് നൽകിയിട്ടുണ്ട് ഈ സരസ്വതിക്ഷേത്രം.