ഗവ. എച്ച് എസ് കുറുമ്പാല/ചരിത്രം
പഴശ്ശിരാജാവ് കുറുമ്പാലക്കോട്ടയിൽ ഭരണത്തിലായിരിയ്ക്കുമ്പോൾ ഭരണസൗകര്യത്തിന് ഓരോ തറയായി ദേശങ്ങളെ തിരിച്ചു.തെക്ക് ഭാഗത്തെ ദേശം തെക്കുംതറയെന്നും പടിഞ്ഞാറ് ഭാഗത്തെ ദേശം പടിഞ്ഞാറത്തറയെന്നും കോട്ട നിൽക്കുന്ന ഭാഗം കോട്ടത്തറയെന്നും കുപ്പാടി അമ്പലം സ്ഥിതി ചെയ്യുന്നയിടം കുപ്പാടിത്തറയെന്നും അറിയപ്പെട്ടു.ഇന്നത്തെ പടിഞ്ഞാറത്തറ ഉൾക്കൊള്ളുന്ന ഭാഗം ഒരു കാലത്ത് കുറുമ്പാല അംശം എന്നായിരുന്നു അറിയപ്പെട്ടത്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |