എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/നിറവിന്റെ നാൾവഴി

Schoolwiki സംരംഭത്തിൽ നിന്ന്
22:06, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35052mihs (സംവാദം | സംഭാവനകൾ) ('==നിറവിന്റെ നാൾവഴി== '''1983-84''' <br>1983-ൽ പൂങ്കാവിന്റെ ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നിറവിന്റെ നാൾവഴി

1983-84
1983-ൽ പൂങ്കാവിന്റെ ഒരു ചിരകാല സ്വപ്നം യാഥാർത്ഥ്യമായി. 1983 ജൂൺ 10-ാം തിയതി പൂങ്കാവ് പാരിഷ്ഹാളിൽ ഒരുക്കിയ താൽക്കാലിക ക്ലാസ് മുറിയിൽ 131 വിദ്യാർത്ഥികളുമായി 8-ാം ക്ലാസിന്റെ 3 ഡിവിഷൻ ആരംഭിച്ചു. ആരാധ്യയായ സി.എൽസാ വാരാപ്പടവിൽ ആയിരുന്നു പ്രധാന അധ്യാപിക.
1984-85
1984 മെയ് 10-ാം തിയതി കൊച്ചീരൂപതാദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ ജോസഫ് കുരീത്തറത്തിരുമേനി പുതിയ സ്കൂൾ കെട്ടിടത്തിന്റെ ആധാരശില ആശീർവദിച്ചു. ശ്രീ. ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നടത്തി.
1985-86
1985 ജൂലൈ 6-ാം തിയതി പാരിഷ് ഹോളിൽ നിന്നും പുതിയ കെട്ടിറ്റത്തിലേക്ക് സ്കൂൾ മാറ്റപ്പെട്ടു.ആ വർഷം നവംബറിൽ നടന്ന ജില്ലാശാസ്ത്രമേളയിൽ സമ്മാനം നേടി.
1986-87
1986-ൽ പ്രഥമ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി. തുമ്പോളി സെയ്ന്റ് തോമസ് ഹൈസ്കൂൾ ആയിരുന്നു പരീക്ഷാ സെന്റർ.പരീക്ഷ എഴുതിയ 36 കുട്ടികളിൽ 35 പേരും ജയിച്ചു. വിജയശതമാനം 97.
1987-88
1987-ൽ മികച്ച സ്കൂളിനുള്ള പഞ്ചായത്തിന്റെ പുരസ്കാരം സ്കൂളിന് ലഭിച്ചു. അതേ വർഷം തന്നെ സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷാ സെന്റർ അനുവദിക്കപ്പെട്ടു. വിജയം 94%
1988-89
1988-ൽ ജനപങ്കാളിത്തത്തോടെ ഓപ്പൺ സ്റ്റേജ് നിർമ്മിക്കപ്പെട്ടു. എസ്.എസ്.എൽ.സി വിജയശതമാനം 95%. സ്കൂളിൽ scout and guides ആരംഭിച്ചതും ഈ വർഷമാണ്.
1989-90
1989-ൽ നടന്ന ജില്ലാശാസ്ത്രമേളയിൽ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. എസ്.എസ്.എൽ.സി വിജയം 97%.
1990-91
ഈ വർഷമാണ് സ്കൂൾ ഓഡിറ്റോറിയം പണിയുന്നത്. ജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടി. കോഴിക്കോട് വച്ചു നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ സ്കൂൾ സംസ്ഥാനത്തെ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. എസ്.എസ്.എൽ.സി വിജയം 91%.
1991-92
1991-ൽ സ്കൂളിൽ കമ്പ്യൂട്ടർ ക്ലാസുകൾ ആരംഭിച്ചു. ജില്ലാ ശാസ്ത്രമേളയിൽ വീണ്ടും ഒന്നാം സ്ഥാനം നേടി. പഞ്ചായത്തുതല ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് സ്കൂളിൽ വച്ച് നടത്തപ്പെടുകയും സ്കൂൾ ടീം വിജയിക്കുകയും ചെയ്തു. എസ്.എസ്.എൽ.സി വിജയം 97%.
1992-93
1992-ൽ ജില്ലാ ശാസ്ത്രമേളയിൽ ചാമ്പ്യൻഷിപ്പ് നേടി. സംസ്ഥാനശാസ്ത്രമേളയിൽ വീണ്ടും മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. എസ്.എസ്.എൽ.സി വിജയം 94%
1993-94
1993-ൽ ബിഷപ്പ് മോറോയുടെ ജന്മശതബ്ദി ആഘോഷിച്ചു. ബിഷപ്പ് ജോസഫ് കുരീത്തറ ഗ്രോട്ടോ ആശീർ വദിച്ചു. സ്കൂൾ ബാന്റ് ട്രൂപ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഗണിതാദ്ധ്യപകനായ ശ്രീ. ഉണ്ണിക്യഷ്ണൻ റ്റീചിംഗ് എയിഡ് കോമ്പറ്റീഷനിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി. എസ്.എസ്.എൽ.സി വിജയം 96%


1994-95
സ്കൂളിന്റെ പത്താം വാർഷികം അന്നത്തെ സംസ്ഥാന ധനമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ബാന്റ് ട്രൂപ്പ് സംസ്ഥാന യുവജനോത്സവത്തിൽ ഏ-ഗ്രേഡ് നേടി. എസ്.എസ്.എൽ.സി വിജയ ശതമാനം 96%.
1995-96
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പരിസ്ഥിതി സംരക്ഷണ അവാർഡ് സ്കൂളിന് ലഭിച്ചു. ജില്ലാ ശാസ്ത്രമേളയിൽ വീണ്ടും ഒന്നാമതെത്തി. സബ്ജില്ലാ യുവജനോത്സവത്തിൽ ബാൻഡ് മേളം, നാടകം, ലളിതഗാനം എന്നിവയിൽ ഒന്നാം സ്ഥാനം നേടി. സംസ്ഥാന യുവജനോത്സവത്തിൽ എ- ഗ്രേഡ് സ്വന്തമാക്കി. സംസ്ഥാന ശാസ്ത്രമേളയിൽ മൂന്നാം തവണയും മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. എസ്.എസ്.എൽ.സി വിജയം 95%.
1996-97
ജില്ലാ ഗണിത-ശാസ്ത്ര മേളകളിൽ ഒന്നാം സ്ഥാനം നേടി. എസ്.എസ്.എൽ.സി വിജയം 94%.
1997-98
സംസ്ഥാന യുവജനോത്സവത്തിൽ ബാൻഡ് ഡിസ്പ്ലേയിൽ എ ഗ്രേഡ് ലഭിച്ചു. സ്കൂളിൽ നേത്രചികിത്സാക്യാമ്പ് സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി വിജയം 94%.
1998-99
സോണൽ ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരിച്ചു. എസ്.എസ്.എൽ.സി വിജയം 96%.
1999-2000
ജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം നേടി. സബ്ജില്ലാ യുവജനോത്സവം സ്കൂളിൽ വച്ച് നടത്തപ്പെട്ടു. സി.എൽസാ വാരപ്പടവിൽ റിട്ടയർ ചെയ്തു. സി.ബനീറ്റാ ഹെഡ്മിസ്ട്രസ് ആയി ചാർജ്ജെടുത്തു. എസ്.എസ്.എൽ.സി വിജയം 90%.
2000-01
ജില്ലാ ശാസ്ത്രമേളയിൽ ചാമ്പ്യന്മാരായി. എസ്.എസ്.എൽ.സി വിജയം 93%.
2001-02
ഹെഡ്മിസ്ട്രസ് സി.ബനീറ്റ റിട്ടയർ ചെയ്തു. സി.മേഴ്സി ജോസഫ് ഹെഡ്മിസ്ട്രസ് ആയി ചാർജ്ജെടുത്തു. ജൂലൈ 16-ാം തിയതി കമ്പ്യൂട്ടർ ലാബ് ശ്രീ. വയലാർ രവി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി വിജയം 89%
2002-03
2002 ഓഗസ്റ്റ് 8 ന് സ്കൂളിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ ശാസ്ത്രമേളയിൽ ചാമ്പ്യൻഷിപ്പ് നേടി. എസ്.എസ്.എൽ.സി വിജയം 94%.
2003-04
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവത്തിൽ പ്രത്യേക പുരസ്ക്കാരം ലഭിച്ചു. എസ്.എസ്.എൽ.സി വിജയം 94%.
2004-05
ജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം. സംസ്ഥാന ശാസ്ത്രമേളയിൽ മികച്ച രണ്ടാമത്തെ സ്കൂൾ എന്ന ബഹുമതി. എസ്.എസ്.എൽ.സി വിജയം 85%.
2005-06
ജില്ലാ ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും ഒന്നാമതെത്തി ഇരട്ടക്കിരീടം നേടി.ഹെൽത്ത് കെയർ ചാരിറ്റബിൾ സൊസൈറ്റിക്കു വേണ്ടി 13705 രൂപ ശേഖരിച്ചു നൽകി.എസ്.എസ്.എൽ.സി വിജയം 82%.
2006-07
സ്കൂളിൽ വച്ച് ആലപ്പുഴ ജില്ലാ പ്രതിഭാ സംഗമം സംഘടിക്കപ്പെട്ടു. ഓഗസ്റ്റ് 17 ന് നവീകരിച്ച ബാസ്ക്കറ്റ് ബോൾ കോർട്ടിന്റെ ഉദ്ഘാടനം ശ്രീ. കലവൂർ എൻ. ഗോപിനാഥ് നിര്വ്വഹിച്ചു. ജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടി. ഗണിത ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും. സംസ്ഥാന ശാസ്ത്രമേളയിൽ സ്റ്റിൽ മോഡലിൽ ഒന്നാം സ്ഥാനവും. എസ്.എസ്.എൽ.സി വിജയം 85%.
2007-08
സി.മേഴ്സി ജോസഫ് വിരമിച്ചു. സി.ലിസി ഇഗ്നേഷ്യസ് സ്ഥാനമേറ്റു. സബ്ജില്ലാ കലാമേളയിൽ ലളിതഗാനത്തിന് ഒന്നാം സ്ഥാനവും, ശാസ്ത്രീയ സംഗീതത്തിന് രണ്ടാം സ്ഥാനവും നേടി. ദേശഭക്തി ഗാനാലാപനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ശാസ്ത്രമേളയിലും, ഗണിതശാസ്ത്ര മേളയിലും ഒന്നാമതെത്തി ഇരട്ട കിരീടമണിഞ്ഞു. ഐറ്റി മേളയിൽ പ്രസന്റേഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തി. എസ്.എസ്.എൽ.സി. വിജയം 94%.
2008-09
സ്കൂളിൽ 775 കുട്ടികൾ പ്രവേശനം നേടി. സ്കൂള്ശാ‍സ്ത്രമേളയിൽ ഗണിതശാസ്ത്ര വിഭാഗത്തിലും ശാസ്ത്ര വിഭാഗത്തിലും ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സംസ്ഥാനതല ശാസ്ത്രോത്സവത്തിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയും, മികച്ച മൂന്നാമത്തെ സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. SSLC പരീക്ഷയിൽ 206 കുട്ടികൾ പരീക്ഷയെഴുതി, 205 കുട്ടികൾ ജയിച്ചു.
2009-10
2008-09 അദ്ധ്യന വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാനതല ബെസ്റ്റ് പി.റ്റി.എ അവാർഡും , 10000 രൂപ ക്യാഷ് അവാർഡും സ്കൂൾ കരസ്ഥമാക്കി. വിദ്യാഭ്യാസ മന്ത്രി ശ്രീ. എം. എ ബേബി അവാർഡുകൾ സെപ്.5ന് വിതരണം ചെയ്തു.പെൺകുട്ടികൾക്കായി തായ്ക്കൊണ്ടോ പരിശീലനവും, മുഴുവൻ കുട്ടികൾക്കുമായി യോഗ പരിശീലനവും ആരംഭിച്ചു. സബ്ജില്ലാതല മേളകളിൽ ഗണിത വിഭാഗം, ശാസ്ത്ര വിഭാഗം, ഐ.റ്റി വിഭാഗം എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. റവന്യുമേളയിൽ ഗണിത വിഭാഗത്തിൽ ബെസ്റ്റ് സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടു. 11 കുട്ടികൾ സ്റ്റേറ്റ് തലത്തിൽ പങ്കെടുത്ത് A ഗ്രേഡ് കരസ്ഥമാക്കി. പ്രവൃത്തി പരിചയ മേളയിൽ വുഡ് ക്രാഫ്റ്റ് ഇനത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടി. SSLC പരീക്ഷ എഴുതിയ 221 കുട്ടികളും ജയിച്ചതോടെ 100 % വിജയവും 7 A+ കളും നേടി.
2010-11
ആകെ കുട്ടികളുടെ എണ്ണം 823. സബ്ജില്ലാതല മേളകളിൽ ഗണിത വിഭാഗം, ശാസ്ത്ര വിഭാഗം,സാമൂഹ്യ ശാസ്ത്ര വിഭാഗം, ഐ.റ്റി വിഭാഗം എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. റവന്യുമേളയിൽ ഗണിത വിഭാഗത്തിലും സാമൂഹ്യ ശാസ്ത്ര വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 11 കുട്ടികൾ സംസ്ഥാനതലത്തിൽ പങ്കെടുത്തു. 17 കുട്ടികൾ രാജ്യപുരസ്ക്കാർ അവാർഡിന് അർഹരായി. 7 കുട്ടികൾ A ഗ്രേഡും, 4 കുട്ടികൾ B ഗ്രേഡും നേടി. SSLC വിജയ ശതമാനം 99.14 %. 3 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി.
2011-12
ആകെ കുട്ടികളുടെ എണ്ണം 814. റവന്യുതല വായനാ മത്സരത്തിൽ അനുരാഗ് . സി. എസ് ഒന്നാം സ്ഥാനം നേടി. ജില്ലാതല അക്ഷരമുറ്റം ക്വിസിലും അനുരാഗും, വിനു.വി ബോബനും ചേർന്ന ടീം ഒന്നാം സ്ഥാനം നേടി. ബാലശാസ്ത്ര കോൺഗ്രസിൽ കുട്ടികൾ സംസ്ഥാന തലത്തിൽ A ഗ്രേഡ് കരസ്ഥമാക്കി. സബ്ജില്ലാതല മേളകളിൽ ഗണിത വിഭാഗം, ശാസ്ത്ര വിഭാഗം,സാമൂഹ്യ ശാസ്ത്ര വിഭാഗം, പ്രവൃത്തി പരിചയ മേള എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. റവന്യുമേളയിൽ ഗണിത വിഭാഗത്തിലും ശാസ്ത്ര വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.37 കുട്ടികൾ സബ്ജില്ലാതല കലോത്സവത്തിൽ പങ്കെടുത്തു. കുച്ചിപ്പുടി, ഭരതനാട്യം, നാടോടിനൃത്തം എന്നിവയിൽ രാധിക .ആർ ഒന്നാംസ്ഥാനം നേടി.ഗ്രൂപ്പ് ഡാൻസിലും, ദേശഭക്തിഗാനത്തിലും രണ്ടാം സ്ഥാനം. ബാൻഡ് ട്രൂപ്പ് ഒന്നാം സ്ഥാനം നേടി. പാലക്കാട് വച്ച് നടന്ന സംസ്ഥാനതല ശാസ്ത്രോത്സവത്തിൽ 17 കുട്ടികൾ പങ്കെടുത്തു. സംസ്ഥാനതല മത്സരത്തിൽ ഗണിതവിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ്‌ നേടിയ സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടു. 22 കുട്ടികൾ രാജ്യപുരസ്ക്കാർ അവാർഡിന് അർഹരായി. SSLC വിജയം 100 % പരീക്ഷ എഴുതിയ 268 കുട്ടികളും ജയിച്ചു. 8 പേര് എല്ലാ വിഷയങ്ങൾക്കും A+ നേടി.
2012-13
ആകെ കുട്ടികളുടെ എണ്ണം 816. 64 കുട്ടികൾ സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ പങ്കെടുത്തു. സബ്ജില്ലാതല മേളകളിൽ ഗണിത വിഭാഗം, ശാസ്ത്ര വിഭാഗം,സാമൂഹ്യ ശാസ്ത്ര വിഭാഗം, പ്രവൃത്തി പരിചയ മേള എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 14 കുട്ടികൾ സബ്ജില്ലാതല സ്പോർട്സിൽ പങ്കെടുത്തു 6 കുട്ടികൾ സമ്മാനർഹരായി. നല്ലപാഠം ക്ലബ്‌ ഈ വർഷവും ഒരു കുട്ടിക്ക് വീട് നിർമ്മിച്ച് നല്കി. 41 കുട്ടികൾ റവന്യുമേളയിൽ പങ്കെടുത്തു.14 കുട്ടികൾ സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുത്തു. 10 കുട്ടികൾ A ഗ്രേഡും, 3 കുട്ടികൾ B ഗ്രേഡും, ഒരാൾ C ഗ്രേഡും നേടി.സംസ്ഥാനതല കലോത്സവത്തിൽ ബാൻഡ് ട്രൂപ് A ഗ്രേഡ് കരസ്ഥമാക്കി. SSLC പരീക്ഷയിൽ 100 % വിജയവും, 10 ഫുൾ A പ്ലസുകളും നേടി.
2013-14
ആകെ കുട്ടികളുടെ എണ്ണം 883.60 കുട്ടികൾ സബ്ജില്ലാ ശാസ്ത്രോൽസവത്തിൽ പങ്കെടുത്തു. ഗണിതമേളയിലും, പ്രവൃത്തി പരിചയ മേളയിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 24 കുട്ടികൾ സ്ബജില്ലാ ശാസ്ത്രോൽസവത്തിൽ പങ്കെടുത്തു. റവന്യുജില്ലാ ശാസ്ത്രോൽസവത്തിൽ 36 കുട്ടികൾ പങ്കെടുത്തു. 96 പോയിന്റോടെ ഗണിതമേളയിൽ ഒന്നാംസ്ഥാനത്ത് എത്തി. റവന്യു ജില്ലാ സ്പോർട്സിൽ 7 കുട്ടികൾ പങ്കെടുത്തു. സംസ്ഥാന തല ചെസ്സ്‌ ചാമ്പ്യൻഷിപ്പിൽ വിവേക് വിനോദ് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. സംസ്ഥാനതല ശാസ്ത്രോൽസവത്തിൽ 12 കുട്ടികൾ പങ്കെടുത്തു. ഗണിതമേളയിൽ 50 പോയിന്റ്‌ കരസ്ഥമാക്കി.10 കുട്ടികൾ എ ഗ്രേഡും, 2 കുട്ടികൾ ബി ഗ്രേഡും നേടി. നല്ലപാഠം പ്രവർത്തനങ്ങൾക്ക് എ പ്ലസ്‌ ഗ്രേഡ് ലഭിച്ചു.SSLC വിജയശതമാനം 99.2 %. 12 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി.
2014-15
23 കുട്ടികൾ സബ്ജില്ലാതല സ്പോർട്സിൽ പങ്കെടുത്തു.63 കുട്ടികൾ സബ്ജില്ലാ ശാസ്ത്രോൽസവത്തിൽ പങ്കെടുത്തു. ഗണിതമേളയിലും, പ്രവൃത്തി പരിചയ മേളയിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.സയൻസ് ഡ്രാമയിലും ബാലശാസ്ത്ര കോൺഗ്രസിലും ഒന്നാം സ്ഥാനം നേടി.16 കുട്ടികൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തു. 8 കുട്ടികൾക്ക് A ഗ്രേഡും, 8 പേർക്ക് ബി ഗ്രേഡും ലഭിച്ചു. സബ്ജില്ലാ കലോത്സവത്തിൽ 49 കുട്ടികൾ പങ്കെടുത്തു. ബാൻഡ് മേളം, പഞ്ചവാദ്യം എന്നിവയിൽ ഒന്നാംസ്ഥാനം. 7 ഇനങ്ങളിൽ A ഗ്രേഡ് നേടി. റവന്യുജില്ലാ ശാസ്ത്രോൽസവത്തിൽ 28 കുട്ടികൾ പങ്കെടുത്തു.നല്ലപാഠം പ്രവർത്തനങ്ങൾക്ക് എ പ്ലസ്‌ ഗ്രേഡ് ലഭിച്ചു.SSLC വിജയശതമാനം 100%. 9 കുട്ടികൾ ഫുൾ A പ്ലസുകളും നേടി.
2015-16
66 കുട്ടികൾ സബ്ജില്ലാ ശാസ്ത്രോൽസവത്തിൽ പങ്കെടുത്തു.ഗണിതമേളയിൽ 98 പോയിന്റോടെ ഒവറോൾ ചാമ്പ്യൻഷിപ്പ്. ശാസ്ത്ര മേളയിൽ 5൦ പോയിന്റോടെ ഒവറോൾ ചാമ്പ്യൻഷിപ്പ്. സാമൂഹ്യശാസ്ത്ര മേളയിൽ 46 പോയിന്റോടെ ഒവറോൾ ചാമ്പ്യൻഷിപ്പ്.ഐ.റ്റി മേളയിൽ 27 പോയിന്റോടെ ഒവറോൾ ചാമ്പ്യൻഷിപ്പ്.ബാലശാസ്ത്ര കോൺഗ്രസിൽ നാഷണൽ ലെവലിലേക്ക് കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. റവന്യുജില്ലാ ശാസ്ത്രോൽസവത്തിൽ 51 കുട്ടികൾ പങ്കെടുത്തു.33 കുട്ടികൾ സബ്ജില്ലാതല കലോല്സവത്തിൽ പങ്കെടുത്തു.23 കുട്ടികൾ രാജ്യപുരസ്കാർ അവാർഡ്‌ നേടി. SSLC വിജയശതമാനം 10൦%. 30കുട്ടികൾ ഫുൾ A പ്ലസുകളും നേടി.
2016-17
ആകെ കുട്ടികളുടെ എണ്ണം 929. സ്കൂൾ നവീകരിച്ചു. സമ്പൂർണ്ണ ഹൈടെക്ക് വൽക്കരണം നടത്തി. ഹൈടെക്ക് വൽക്കരണത്തിൻറെ ഉദ്ഘാടനം ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ്‌ ഐസക്ക് നിർവഹിച്ചു .സബ്ജില്ലാ സ്പോർട്സിൽ 21 കുട്ടികൾ പങ്കെടുത്തു.64 കുട്ടികൾ സ്ബജില്ലാ ശാസ്ത്രോൽസവത്തിൽ പങ്കെടുത്തു. റവന്യുജില്ലാ ശാസ്ത്രോൽസവത്തിൽ 38 കുട്ടികൾ പങ്കെടുത്തു.ഗണിതമേളയിൽ 70 പോയിന്റോടെ ഒവറോൾ ചാമ്പ്യൻഷിപ്പ്.13 കുട്ടികൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തു.SSLC വിജയശതമാനം 100%. 28കുട്ടികൾ ഫുൾ A പ്ലസുകളും നേടി.
2017-18
ആകെ കുട്ടികളുടെ എണ്ണം 967."ഇമ്മാകുലാറ്റ" എന്ന പേരിൽ ഒരു ചാനൽ ആരംഭിച്ചു. സ്കൂൾ തലത്തിൽ ഇത്തരത്തിൽ ഒരു ചാനൽ ആരംഭിക്കുന്ന ആദ്യത്തെ സ്കൂൾ എന്ന ഖ്യാതി നേടി. സംസ്ഥാനതലത്തിൽ രണ്ടാമത്തെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ് സ്കൂളിന് ലഭിച്ചു. ഹൈടെക്ക് വൽക്കരണത്തിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് സംസ്ഥാനതലത്തിൽ ശ്രദ്ധ നേടി. ശ്രീ. വയലാർ രവി എം. പിയുടെ എം .പി ഫണ്ട് ഉപയോഗിച്ച് ഓപ്പൺ എയർ ആഡിറ്റോറിയം പണി പൂർത്തിയാക്കി.സബ്ജില്ലാതല മത്സരത്തിൽ ഗണിതമേള, ശാസ്ത്രമേള ഓവറോൾ ചാമ്പ്യൻഷിപ്പ്. സാമൂഹ്യശാസ്ത്ര മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം. പ്രവൃത്തി പരിചയമേളയിൽ 7 ഇനങ്ങളിൽ ഒന്നാം സ്ഥാനം, 3 ഇനങ്ങളിൽ രണ്ടാം സ്ഥാനം. ഐ.റ്റി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം.ജില്ലാതല ശാസ്ത്രോൽസവത്തിലും ഗണിതശാസ്ത്രമേളയിലും ഓവറോൾ ചാമ്പ്യൻഷിപ്പ്‌ കരസ്ഥമാക്കി. കോഴിക്കോട് നടക്കുന്ന സംസ്ഥാനതല സ്കൂൾ ശാസ്ത്രോൽസവത്തിൽ IT മേളയിൽ പ്രൊജക്റ്റ്‌ വിഭാഗത്തിൽ രണ്ടാം സ്ഥാനം പ്രണവ്. റ്റി ബിജു കരസ്ഥമാക്കി. ഗണിതമേളയിൽ 33 പോയിന്റോടെ രണ്ടാംസ്ഥാനവും നേടുകയുണ്ടായി. ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ വിഭാഗത്തിൽ A ഗ്രേഡും ലഭിച്ചു.സാമൂഹികശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിലും വർക്കിംഗ്‌ മോഡൽ വിഭാഗത്തിലും A ഗ്രേഡ് കരസ്ഥമാക്കി. 2018 ലെ ഹരിതവിദാലയം റിയാലിറ്റി ഷോയിൽ ആലപ്പുഴയിൽ നിന്നും സ്കൂൾ തിര‍ഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ മികച്ച പതിമൂന്ന് വിദ്യാലയങ്ങളിൽ ഒന്നായി . ഈ വർഷവും 100 % വിജയം (297 / 297) . 44 ഫുൾ എ പ്ലസ് . സ്‌കൂളിൽ ഐ.റ്റി മ്യൂസിയം , ക്യു .ആർ കോഡ് എന്നിവ സ്ഥാപിച്ചു. ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിജിറ്റൽ മാഗസിൻ , പഴയ പാഠപുസ്തകങ്ങളുടെ ഡിജിറ്റലൈസേഷൻ എന്നിവ നടന്നു വരുന്നു.

ഇമ്മകുലാറ്റ ചാനലിലെ സ്റ്റുഡിയോയിൽ നടക്കുന്ന സെമിനാർ എല്ലാ ക്ലാസ് മുറികളിലും തത്സമയം കാണുന്നു
2018-19