സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


ഗതാഗത സൗകര്യം

അപ്പർപ്രൈമറി ,സെക്കണ്ടറി , ഹയർസെക്കണ്ടറി & വൊക്കേഷണൽ ഹയർസെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നാണ് വട്ടേനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ. ഇവിടുത്തെ കുട്ടികൾ അനുഭവിക്കുന്ന ഗതാഗത ക്ലേശത്തിന്പരിഹാരം കാണുന്നതിനായി 6 സ്കൂൾ ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. ഏതാണ്ട് 10 കൊല്ലം മുമ്പ് അധ്യാപകരിൽ നിന്നും സ്വരൂപിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ ഒരു പഴയ ബസ്സിൽ തുടങ്ങിയ ഈ ജൈത്രയാത്ര , രണ്ട് വർഷം മുമ്പ് സ്ഥലം എം.എൽ.എ വി. ടി ബലറാം അനുവദിച്ച ഒരു പുതിയ ബസ് സ്കൂളിന് അടക്കം 5 ബസ് ആയിരുന്നു. സ്ഥലം എം.എൽ.എ വി. ടി ബലറാം ആനക്കര സ്കൂളിന് അനുവദിച്ച ബസ് ഏറ്റെടുത്ത് നടത്താൻ സാധിക്കാത്തതിനാൽ വട്ടേനാട് സ്കൂളിന് ബസ് തിരിച്ച് നല്കിയതടക്കം ഇന്ന് 6 ബസിൽ എത്തി നില്ക്കുന്നു.അധ്യാപക – അനധ്യാപക ജീവനക്കാരുടേയും പി.ടി.എ യുടേയും ആത്മാർത്ഥമായ പിന്തുണയാണ് സ്കൂളിന്റെ ഈ നേട്ടത്തിനു പിന്നിൽ. സ്കൂളിലെ ഏതാണ്ട് 25% - 30% കുട്ടികളും സ്കൂൾ ബസിനെ ആശ്രയിക്കുന്നവരാണ്. എല്ലാ ബസിലുമായി ഡ്രൈവർമാർ , ആയമാർ /ക്ലീനർമാർ എന്നിവരടക്കം 10 ജോലിക്കാർ സ്ഥിരമായി ജോലിചെയ്യുന്നുണ്ട്. എല്ലാ ബസുകളും ദിവസവും രാവിലെയും വൈകുന്നേരവുമായി 4 ട്രിപ്പുകൾ സർവ്വീസ് നടത്തിയിട്ടാണ് ഗതാഗതക്ലേശത്തിന് ഒരു പരിധിവരെ പരിഹാരം കാണുന്നത്. അധ്യാപകരും പി.ടി.എ അംഗങ്ങളും അടങ്ങുന്ന ഒരു സമിതിയാണ് സ്കൂൾ ബസുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വട്ടേനാട്ടിലെ ഉച്ചഭക്ഷണ രസകൂട്ടിനൊപ്പം

ജാതി-മത,ലിംഗ-വർണ്ണ-വർഗ്ഗ വിവേചനമിതല്താതെ സാമൂഹികപരവും, ആരോഗ്യപരവും, വിദ്യാഭ്യാസപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി,2018-19 അദ്ധ്യായന വർഷവും മികച്ച നിലവാരത്തോടും കാര്യക്ഷമമായും വട്ടേനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂളിൽ നടപ്പിലാക്കി വരുന്നു .

ഈ വർഷവും ജൂൺ 1-ാം തിയ്യതി തന്നെ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചു .5 മുതൽ 8-ാം ക്ലാസുവരെയുള്ള വിദ്യാർത്ഥികളാണ് ഗുണഭോക്താക്കൾ. ഈ വർഷത്തിൽ 5 മുതൽ 8 വരെയുള്ള ക്ലാസുകളിൽ നിന്ന് 727 ആൺകുട്ടികളും 619 പെൺകുട്ടികളും ഉൾപ്പെടെ 1346 കുട്ടികൾ ഈ പദ്ധതിയിൽ പങ്കാളികളാണ്.

കൂടുതൽ വിവരങ്ങൾ