ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഇന്നത്തെ വൊക്കേഷണൽ ഹയർ സെക്കൻറ്ററി സ്കൂളിന്റെ ആരംഭമായിരുന്നു അത്. ഇത് നാടിനൊരു പുതിയ സംഭവമായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച് രണ്ട് വർഷം കൂടികഴിഞ്ഞാണ് (12.10.1949) ഈ എൽ. പി സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർന്നത്. പൂഞ്ഞാറിലും ഭരണങ്ങാനത്തും പോയി പഠിച്ചിരുന്ന കുട്ടികൾക്ക് ആശ്വാസം പകർന്നു കൊണ്ട് 1974 – ൽ ഈ യു.പി സ്കൂൾ ഹൈസ്കൂളായും 1984 – ൽ തൊഴിലധിഷ്ഠിത ഹയർസെക്കന്ററിയായും ഉയർന്നു. അക്ഷരം അഗ്നിയാണെന്നും അത് അജ്ഞനത്തിന്റെ അന്ധകാരത്തെ അകറ്റുമെന്നും കാണിച്ചുകൊടുത്ത ഈ സ്ഥാപനത്തെ ജനങ്ങൾ നെഞ്ചേറ്റി ലാളിച്ചു. അക്ഷരത്തിനു വിലപേശാത്ത, പ്രകാശത്തെ ഇഷ്ടപ്പെടുന്ന ഈ വിദ്യാലയം നാടെങ്ങും അറിയപ്പെടുന്നു. അന്യഗ്രാമങ്ങളിൽ നിന്നു പോലും കുട്ടികൾ ഇവിടെയെത്തി. അനേകരുടെ അകക്കണ്ണുതുറപ്പിക്കാനും നാടിന്റെ സാംസ്കാരിക പാരമ്പര്യം ഉറപ്പിക്കാനും ഈ വിദ്യാലയം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. വിജയശതമാനത്തിലും ഗുണനിലവാരത്തിലും കോട്ടയം ജില്ലയിലെ ഒന്നാം സ്ഥാനത്തെത്താൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിരിക്കുന്നു.
സുവർണ്ണ ജൂബിലി ആഘോഷങ്ങൾ
തലമുറകളുടെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും അറിവിൻറെ ശക്തമായ പിൻബലം പകർന്ന തിടനാട്ഗവ.വൊക്കേഷണൽ ഹയർസെക്കൻണ്ടറിസ്കൂൾ ശതാബ്ദി നിറവിലെത്തി നിൽക്കുകയാണ്.തിടനാട് ഗ്രാമത്തിന്റെ സാംസ്കാരിക പിള്ളത്തൊട്ടിൽ എന്നു വിശേഷിപ്പിക്കാവുന്ന വിദ്യാലയത്തിന്റെ ശതാബ്ദി സമുചിതമായി ആഘോഷിക്കപ്പെട്ടു.
ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 2015 മാണ്ട് ജനുവരി18 ഞായറാഴ്ച ബഹു.കേരളാമുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടി നിർവഹിച്ചു.ജില്ലാപഞ്ചായത്തിന്റയും എം.പി. എം.എൽ.എയമാരുടെയും ഫണ്ടുപയോഗിച്ചു നിർമ്മിക്കുന്ന ഇരുനിലകെട്ടിടത്തിന്റ്റെ ശിലാസ്ഥാപനവും നിർവഹിക്കപ്പെട്ടു.ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ശ്രീ.ജയിംസുകുട്ടി കൊട്ടാരത്തിൽ സ്കൂളിനു അതിമനോഹരമായ ഒരു പ്രവേശനകവാടം നിർമ്മിച്ചു നൽകി.ശതാബ്ദിവർഷത്തിൽ അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം സ്കൂളുമായി ബന്ധപ്പെട്ട സകലരുടെയും ബൗദ്ധികവും മാനസികവുമായ ഉന്നമനത്തെ ലക്ഷ്യം വയ്ക്കുന്ന പരിപാടികൾ അടങ്ങിയ പ്രവർത്തന മാർഗ്ഗരേഖ തയ്യാറാക്കപ്പെട്ടു.