പി ആർ ഡി എസ് യു പി എസ് അമരപുരം/അക്ഷരവൃക്ഷം/സൗന്ദര്യം നോക്കിയ കോഴിക്കുഞ്ഞ്

13:24, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33324 (സംവാദം | സംഭാവനകൾ) (33324 എന്ന ഉപയോക്താവ് പി ആർ ഡി എസ് യുപിഎസ് അമരാപുരം/അക്ഷരവൃക്ഷം/സൗന്ദര്യം നോക്കിയ കോഴിക്കുഞ്ഞ് എന്ന താൾ പി ആർ ഡി എസ് യു പി എസ് അമരപുരം/അക്ഷരവൃക്ഷം/സൗന്ദര്യം നോക്കിയ കോഴിക്കുഞ്ഞ് എന്നാക്കി മാറ്റിയിരിക്കുന്നു: original name)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൗന്ദര്യം നോക്കിയ കോഴിക്കുഞ്ഞ്

അത് ഒരു വലിയ ഗ്രാമമായിരുന്നു. അവിടെ ഒരു ചെറിയ വീട്ടിൽ ഒരു അമ്മക്കോഴിയും തന്റെ കുഞ്ഞുങ്ങളും വസിച്ചിരുന്നു. അതിൽ ഒരു കോഴി കുഞ്ഞിന് സൗന്ദര്യം നോട്ടം ഇത്തിരി കൂടുതൽ ആയിരുന്നു. അവൾ എപ്പോഴും കണ്ണാടിയിൽ നോക്കി പറയുമായിരുന്നു എനിക്ക് എന്താ ഒട്ടും ഭംഗി ഇല്ലാത്തത്. ഒരു ദിവസം അവൾ വീടിനു പുറത്തിറങ്ങിയപ്പോൾ അവിടെ ഒരു മനോഹരമായ കിളിക്കുഞ്ഞിനെ കണ്ടു. അപ്പോൾ കോഴികുഞ്ഞു പറഞ്ഞു നിനക്ക് എന്തൊരു ചന്തമാണ്‌. എന്ന് പറഞ്ഞതിന് ശേഷം കോഴിക്കുഞ്ഞ് വീട്ടിനുള്ളിലേക്ക് കയറിപ്പോയി. അവൾ അകത്തു പോയതിനു ശേഷം ആ കിളിക്കുഞ്ഞിന്റെചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. അപ്പോൾ അവൾക്കൊരു ബുദ്ധി തോന്നി. ആ കിളിക്കുഞ്ഞിന്റെ ദേഹത്തെ നിറങ്ങൾ കൊണ്ടു വന്നു എന്റെ ദേഹത്ത് പുരട്ടാം. അപ്പോൾ എന്നെ കാണാൻ കിളിക്കുഞ്ഞിനെ പോലെ ആയിരിക്കും. അവൾ പറഞ്ഞത് പോലെ കിളികുഞ്ഞിന്റെ വേഷം ധരിച്ചു, ഇങ്ങനെ പറഞ്ഞു, കിളിക്കുഞ്ഞിന്റെ വീട്ടിൽ പോയി അവരെ പോലെ കഴിയാം. അതിനു ശേഷം കിളിക്കുഞ്ഞിന്റെ വീട്ടിലേക്ക് യാത്രയായി. എങ്ങനെയോ കിളികുഞ്ഞിന്റെ വീട് കണ്ടുപിടിച്ചു. അതിനു ശേഷം അവൾ ആ വീട്ടിനുള്ളിൽ കയറി. അപ്പോൾ ബാക്കിയുള്ള കിളികൾ ചോദിച്ചു, നീ എവിടുന്നു വന്നതാണ്. അപ്പോൾ കോഴികുഞ്ഞു പറഞ്ഞു ഞാൻ നിങ്ങളുടെ കൂട്ടത്തിൽ ഉള്ളതാണ്. അപ്പോൾ ഒരു കിളി പറഞ്ഞു എല്ലാവരും ഭക്ഷണം തേടാൻ ഇറങ്ങൂ എന്ന്. കിളികളും കോഴികുഞ്ഞും ഭക്ഷണം തേടാൻ ഇറങ്ങി.കോഴിക്കുഞ്ഞ് നടക്കുമ്പോൾ ഒരു വേട്ടക്കാരൻ പിന്നിൽ ഉണ്ടായിരുന്നു. ആ വേട്ടക്കാരൻ കരുതി ആ കോഴിക്കുഞ്ഞ് ഒരു കിളി ആണെന്ന്. അപ്പോൾ തന്നെ തന്റെ തോക്ക് കൊണ്ട് അതിനെ ഉന്നം വച്ചു വെടിവച്ചു.
ഗുണപാഠം :-നമ്മൾ നമ്മളായിത്തന്നെ ഇരിക്കുക.
ദൈവം എങ്ങനെയാണോ സൃഷ്ടിച്ചിരിക്കുന്നത് അതു പോലെ തന്നെ ഇരിക്കുക

കാർത്തിക രാജേന്ദ്രൻ
3 ബി പി.ആർ.ഡി.എസ് .യു.പി.എസ് .അമരപുരം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കഥ