സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അക്ഷരവൃക്ഷം/നിശബ്ദ പോരാളി

12:16, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smscherthala (സംവാദം | സംഭാവനകൾ) (Smscherthala എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച എസ്, ചേർത്തല/അക്ഷരവൃക്ഷം/നിശബ്ദ പോരാളി എന്ന താൾ സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അക്ഷരവൃക്ഷം/നിശബ്ദ പോരാളി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിശബ്ദ പോരാളി


വേനലവധി മിഴിതുറന്നെങ്കിലും
ഇന്നുമുറക്കമാണെല്ലാറ്റിനും
സ്കൂളുകൾ പൂട്ടി അതുപോലെതന്നെയാ-
യിത്തിരിക്കുഞ്ഞനും പൂട്ടിനമ്മെ
കളിയില്ല,ചിരിയില്ല,യാത്രകളുമില്ല
വീടിന്നകത്തകം ഇന്നുലകം
കൈകൾ കൊടുക്കാൻ മടിക്കുന്നു ഇന്നുനാം
‘കോവിഡ്"തന്നുടെ ഭീഷണിയിൽ
കൈകൾകഴുകിയും മാസ്ക്ക് ധരിച്ചും നാം
പടവെട്ടി മുന്നേറി ജയിച്ചിടേണം
നിയമപാലകർ ചൊല്ലും ജാഗ്രതാവാക്കുകൾ
പാടേ അനുസരിച്ചീടേണം നാം
മരണത്തിൻ വേഗത ബൈക്കിലാവാഹിച്ച
കൗമാരക്കൂട്ടങ്ങളെങ്ങുപോയി
ആളില്ല,ആരവവുമില്ലാതെ നമ്മുടെ
ഭൂമുഖമൊന്ന് ശാന്തമായി
മരണത്തെ മുന്നിൽ കണ്ടീടുന്നെങ്കിലും
മരണഭയമില്ലാത്ത പോരാളിയായ്
മരണക്കിടക്കയിൽ ജീവൻ തുടിപ്പിക്കും
വൈദ്യവൃന്ദത്തിന് എൻ പ്രണാമം...

ശിവാനി.എസ്
9 A സെന്റ്.മേരീസ് എച്ച് എസ്,ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത