(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്ലാസ്റ്റിക് ജ്വാല
ഭൂമിമാതാവെ വന്ദനം
ഭാരത മക്കൾ തൻ വന്ദനം
പൊറുക്കേണം നീ മാനവരാശിതൻ
തെറ്റുകുറ്റങ്ങളെ
ഏറ്റുചൊല്ലുന്നു ഞാൻ തെറ്റുകുറ്റങ്ങൾ
പാറകൾ പൊട്ടിച്ച് മണലുകൾ ഊറ്റിയും
കോൺക്രീറ്റ് സൗധങ്ങൾ തീർത്തും
വീട്ടുമുറ്റങ്ങളെ മോടികൂട്ടീടുവാൻ
തറയോടുകൾ നിരത്തിയും
പ്ലാസ്റ്റിക് കൊമ്പന്റെ കൈയ്യിൽ അമർന്നതും
നിൻനാഡീഞരമ്പുകൾ പിണഞ്ഞുമുറുകുമ്പോൾ
മാനവർ ചൊല്ലുന്നു ഭൂമിയിൽ തെളിനീരുറവകളില്ല
തെളിനീരിൻ ഉറവിടം പ്ലാസ്റ്റിക് കുപ്പികൾ
കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യം
കത്തിയമരുന്ന ജ്വാലയിൽ നിന്നും
പ്രാണ വായു വ്ഷമയമാകുന്നു
മാംസ കൊതിമൂത്ത മാനവർ
മാംസാവശിഷ്ടങ്ങൾ നദികളിൽ തള്ളി
വിസർജ്യങ്ങളും നദികളിൽ തള്ളി
മൂക്കുപൊത്തി തലതാഴ്ത്തി നടക്കുന്നു
ഇനിയുള്ള കാലമീ തെറ്റു തിരുത്തി മുന്നേറുവാൻ
ഭൂമി മാതാവെ കനിയേണം