ഭാരതീയ വിദ്യാമന്ദിരം/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് ജ്വാല

Schoolwiki സംരംഭത്തിൽ നിന്ന്
പ്ലാസ്റ്റിക് ജ്വാല

ഭൂമിമാതാവെ വന്ദനം
ഭാരത മക്കൾ തൻ വന്ദനം
പൊറുക്കേണം നീ മാനവരാശിതൻ
തെറ്റുകുറ്റങ്ങളെ
ഏറ്റുചൊല്ലുന്നു ഞാൻ തെറ്റുകുറ്റങ്ങൾ
പാറകൾ പൊട്ടിച്ച് മണലുകൾ ഊറ്റിയും
കോൺക്രീറ്റ് സൗധങ്ങൾ തീർത്തും
വീട്ടുമുറ്റങ്ങളെ മോടികൂട്ടീടുവാൻ
തറയോടുകൾ നിരത്തിയും
പ്ലാസ്റ്റിക് കൊമ്പന്റെ കൈയ്യിൽ അമർന്നതും
നിൻനാഡീഞരമ്പുകൾ പിണ‍‍ഞ്ഞുമുറുകുമ്പോൾ
മാനവർ ചൊല്ലുന്നു ഭൂമിയിൽ തെളിനീരുറവകളില്ല
തെളിനീരിൻ ഉറവിടം പ്ലാസ്റ്റിക് കുപ്പികൾ
കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യം
കത്തിയമരുന്ന ജ്വാലയിൽ നിന്നും
പ്രാണ വായു വ്ഷമയമാകുന്നു
മാംസ കൊതിമൂത്ത മാനവർ
മാംസാവശിഷ്ടങ്ങൾ നദികളിൽ തള്ളി
വിസർജ്യങ്ങളും നദികളിൽ തള്ളി
മൂക്കുപൊത്തി തലതാഴ്ത്തി നടക്കുന്നു
ഇനിയുള്ള കാലമീ തെറ്റു തിരുത്തി മുന്നേറുവാൻ
ഭൂമി മാതാവെ കനിയേണം

അജയ് രാജ്
7 A ഭാരതീയ വിദ്യാ മന്ദിരം(എയിഡഡ് യുപി എസ് കിടങ്ങൂർ )
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 04/ 01/ 2022 >> രചനാവിഭാഗം - കവിത