ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 10,000/-, 5,000/- രൂപയും പ്രശസ്തി പത്രവും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന സ്കൂളിന് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നതാണ്. തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.
കെ.ശബരീഷ് | |
---|---|
ജനനം | 28/09/1971 മലപ്പുറം |
മരണം | 19/07/2018 കോഴിക്കോട് |
മറ്റ് പേരുകൾ | സാബു |
തൊഴിൽ | മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർ കൈറ്റ്, മലപ്പുറം |
- സ്കൂൾവിക്കിയിൽ നിലവിൽ അംഗമായ മുഴുവൻ വിദ്യാലയങ്ങളെയും അവാർഡിന് പരിഗണിക്കും.
- സ്കൂളുകൾ അവാർഡിനായി പ്രത്യേക അപേക്ഷ നൽകേണ്ടതില്ല.
- സ്കൂളുകൾ 2022 ജനുവരി 30ന് അല്ലെങ്കിൽ അതിനു മുൻപ് അവരവരുടെ സ്കൂൾ താളുകളിലെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കേണ്ടതാണ്.
- 022 ജനുവരി 30ന് ശേഷം താളുകളിൽ വരുത്തുന്ന മാറ്റം അവാർഡിനായി പരിഗണിക്കുന്നതല്ല.
മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ
അവാർഡ് നിർണ്ണയത്തിന് ഇനിപ്പറയുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് മൂല്യനിർണ്ണയം നടത്തുന്നത്.
- ഇൻഫോ ബോക്സിലെ വിവരങ്ങളുടെ കൃത്യത
- പ്രെറ്റി യു.ആർ.എൽ - ഇംഗ്ലീഷ് വിലാസം ഉപയോഗിച്ച് കൃത്യമായി സ്കൂൾ താളിലേക്ക് എത്താൻ സാധിക്കു
- സ്കൂൾ താളിലെ ഉള്ളടക്കം - ചരിത്രം, പ്രവർത്തനങ്ങൾ, മാനേജ്‌മെന്റ്, മുൻസാരഥികൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയ തലക്കെട്ടിലൂടെ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ കൃത്യതയും സമഗ്രതയും
- സ്കൂൾ താളുകളുടെ തുടർച്ചയായ മെച്ചപ്പെടുത്തൽ
- സ്കൂൾ മാപ്പ് - ഓപ്പൺ സ്ട്രീറ്റ് മാപ്പ് ഉപയോഗിച്ച് സ്കൂളിന്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തൽ
- പ്രോജക്ടുകൾ, ക്ലബ്ബുകൾ - അക്ഷരവൃക്ഷം, തിരികെ വിദ്യാലയത്തിലേക്ക്, എന്റെ നാട്, നാടോടി വിജ്ഞാനകോശം, സ്കൂൾ പത്രം, ഇ-വിദ്യാരംഗം, എന്നീ പ്രൊജക്ടുകളിലും ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ ക്ലബ്ബുകളി ഉള്ളടക്കം.
- താളിന്റെ രൂപഭംഗി, ലാളിത്യം, വൃത്തി, സംവിധാനഭംഗി തുടങ്ങിയവ
- അധിക താളുകൾ/വിവരങ്ങൾ