പരിസ്ഥിതിശാസ്ത്രം-ECOLOGY

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 21 നവംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rjchandran (സംവാദം | സംഭാവനകൾ) (' == പരിസ്ഥിതിശാസ്ത്രം-ECOLOGY == പരിസ്ഥിതി എന്നാല്‍ ച…' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതിശാസ്ത്രം-ECOLOGY

പരിസ്ഥിതി എന്നാല്‍ ചുറ്റുപാടു എന്നര്‍ത്ഥം.ഒരു ജീവി ജീവിക്കുന്ന ജൈവികവും ഭൗതികവും ആയി അതിന്റെ ചുറ്റുപാടുമുള്ള ലോകം.ഇതു ജീവനുള്ളവയുടെയും അല്ലാത്തവയുടെയും ആവാം.ഈ ചുറ്റുപാടിനെപ്പറ്റി പഠിക്കുന്ന ശാസ്ത്രമാണ് പരിസ്ഥിതിശാസ്ത്രം.(എക്കോളജി)ജീവനുള്ളവയും(ജീവീയ ഘടകങ്ങള്‍) ജീവനില്ലാത്തവയും(അജീവിയ ഘടകങ്ങള്‍) പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.ജീവനില്ലാത്തവ-വായു മണ്ണ് ജലം തുടങ്ങിയവയാണ്.മനുഷ്യന്‍,സസ്യങ്ങള്‍,ജന്തുക്കള്‍,സൂക്ഷ്മജീവികള്‍,ഫംഗസ്സുകള്‍,ആല്‍ഗകള്‍ ഇവയെല്ലാം ജീവനുള്ളവയാകുന്നു.ഒരു ജീവി ജീവിക്കുന്ന ചുറ്റുപാടിനെ അതിന്റെ ആവാസം എന്നു പറയുന്നു. ആവാസങ്ങളെ പലതായി തരം തിരിച്ചിരിക്കുന്നു.ജലം,കര,വായവ ആവാസങ്ങള്‍ എന്നിങ്ങനെ.ജലത്തില്‍ ജീവിക്കുന്നവയെ ശുദ്ധജലത്തില്‍ ജീവിക്കുന്നവ എന്നും ലവണജലത്തില്‍ ജീവിക്കുന്നവ എന്നും തിരിച്ചിട്ടുണ്ട്.ഒഴുകുന്നതും അല്ലാത്തതുമായ ജലത്തില്‍ ജീവിക്കുന്നവ എന്നും വീണ്ടും തിരിക്കാം.എന്നാല്‍ ചില ജീവികള്‍ രണ്ടു ആവാസത്തില്‍ ഒരുപോലെ ജീവിക്കാന്‍ പ്രാപ്തരാണ്.[ഉഭയജീവികള്‍] എന്ന് അവയെ വിളിക്കുന്നു.ഉദാഹരണത്തിനു തവളകള്‍,സലമാണ്ടറുകള്‍,ന്യൂട്ടുകള്‍ ബ്രയോഫൈറ്റുകള്‍ തുടങ്ങിയവ. ഇങ്ങനെ ജീവികള്‍ക്കു ഒരു ആവാസത്തില്‍ ജീവിക്കാന്‍ ചില

"https://schoolwiki.in/index.php?title=പരിസ്ഥിതിശാസ്ത്രം-ECOLOGY&oldid=117135" എന്ന താളിൽനിന്ന് ശേഖരിച്ചത്