SEE OUR PARENT AWARENESS PROGRAMME 14-09-2011

19:31, 15 സെപ്റ്റംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskumarapuram (സംവാദം | സംഭാവനകൾ) ('<FONT COLOR=RED> <FONT SIZE=6> I.C.T ബോധവല്‍ക്കരണം-രക്ഷിതാക്കള്‍ക്ക…' താൾ സൃഷ്ടിച്ചിരിക്കുന്നു)

I.C.T ബോധവല്‍ക്കരണം-രക്ഷിതാക്കള്‍ക്കു്. പുതിയ പാഠ്യ പദ്ധതിയുടെ ഭാഗമായി വിവരവിനിമയ സാങ്കേതിക രംഗത്തു് ഐ.ടി @സ്കൂള്‍ നിരവധി പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടു്.അത്തരം പരിപാടികളിലൊന്നാണു് രക്ഷിതാക്കള്‍ക്കുള്ള I.C.T ബോധവല്‍ക്കരണം.ഐ.ടി മേളകള്‍,വിക്ടേഴ്സ് ചാനല്‍,ഇന്റര്‍നെറ്റ് പൊതു ജനങ്ങള്‍ക്കുള്ള പരിശീലനങ്ങള്‍ എന്നിവ ഈ പ്രൊജക്ടിന്റെ ഭാഗമാണു്. പരിശീലനത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ ബോധവല്‍ക്കരണ പരിപാടി 14-09-2011 നു് സ്കൂളില്‍ നടന്നു.C.D പ്രദര്‍ശനത്തിലൂടെയാണു് ഇതു് നടത്തിയതു്. I.C.T സപ്ലൈയിലൂടെ ലഭിച്ച ഉപകരണങ്ങള്‍,സ്കൂള്‍ വിക്കി,സ്കൂള്‍ ബ്ലോഗ് എന്നിവ രക്ഷിതാക്കളെ പരിചയപ്പടുത്തി.തുടര്‍ന്നു് സ്കൂളില്‍ നടത്താന്‍ പോകുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള രക്ഷിതാക്കള്‍ പേര് രജിസ്ടര്‍ ചെയ്തു.കൂടുതല്‍ രക്ഷിതാക്കള്‍ ഉണ്ടെങ്കില്‍ അധിക ബാച്ചുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. യോഗത്തില്‍ H.M,P.T.A പ്രസി‍ഡന്റു്,വൈസ് പ്രസിഡന്റു്, എന്നിവരും അദ്ധ്യാപകരും പങ്കെടുത്തു. S.I.T.Cമാരായ ശ്രീമതി.V.Pശാന്തി,S.V ലളിത,S.S.I.T.Cമാര്‍,I.Tക്ലബ്ബ് അംഗങ്ങള്‍ എന്നിവര്‍ ക്ലാസ്സിനു് നേതൃത്വം നല്‍കി.

"https://schoolwiki.in/index.php?title=SEE_OUR_PARENT_AWARENESS_PROGRAMME_14-09-2011&oldid=114626" എന്ന താളിൽനിന്ന് ശേഖരിച്ചത്