ജി. ജെ. ബി. എസ്. നെടുപുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. ജെ. ബി. എസ്. നെടുപുഴ | |
---|---|
വിലാസം | |
നെടുപുഴ ജി.ജെ.ബി.എസ്. നെടുപുഴ; നെടുപുഴ.P.O ; തൃശ്ശൂർ , 680007 | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 04872447001 |
ഇമെയിൽ | gjbsnedupuzha1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22609 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ലോവർ പ്രൈമറി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.കെ.ശ്രീലേഖ |
അവസാനം തിരുത്തിയത് | |
27-12-2021 | Sunirmaes |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ 44-ാം ഡിവിഷനിൽ ഉൾപ്പെട്ട നെടുപ്പുഴ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയം. 1908ൽ തട്ടിൽ ചീനിക്കൽ ജോർജിൻറെ വാടക കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. പിന്നീട് പുലിക്കോട്ടിൽ തച്ചോത്ത് കൊച്ചു വറീത് സ്കൂളിനായി സ്ഥലം നൽകുകയും സ്ക്കൂൾ ഈ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഓരോ ഡിവിഷനുകളാണ് ഇവിടെയുള്ളത്. ക്ലാസ് മുറികൾക്ക് പുറമേ ഓഫീസ് റൂം, കന്പ്യൂട്ടർ റൂം, ഹാൾ, അടുക്കള എന്നീ മുറികൾ പ്രത്യേകമായി ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യങ്ങൾ ഉണ്ട്. എല്ലാ ക്ലാസുകളിലും ഫാൻ, ലൈറ്റ് ഇവ ഉണ്ട്. വായനയെ പ്രോത്സാഹിപ്പുക്കുന്നതിനായി പത്രം ക്ലാസ് ലൈബ്രറി ഇവ ഒരുക്കിയിട്ടുണ്ട്. കുടിവെള്ള സൗകര്യം ഉണ്ട്. ഇൻറർനെറ്റ് കണക്ഷൻ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ്, മാത്ത്സ്, സോഷ്യൽ, കാർഷികം, ഹെൽത്ത് എന്നീ വിഭാഗങ്ങളിലായി ക്ലബ്ബുകൾ രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. വിദ്യാരംഗം സാഹിത്യവേദിയിൽ എല്ലാ വിദ്യാർത്ഥികളും അംഗങ്ങളാണ്. ഇടയ്ക്കിടെ ശിൽപശാലകൾ നടത്തുന്നുണ്ട്. ഈ വർഷം എസ്.എസ്.എസ്.എ. യിൽ നിന്നും സംഗീത അദ്ധ്യാപികയെ നിയമിച്ചിട്ടുണ്ട്. കൂടാതെ ഡാൻസ് ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ വർഷവും കുട്ടികൾക്ക് പഠനയാത്രകൾ നടത്തുന്നുണ്ട്. ശനിയാഴ്ചകളിൽ റിസോഴ്സ് അധ്യാപിക ഐ.ഇ.ഡി.സി. കുട്ടികൾക്കായി പ്രത്യേകം ക്ലാസ് നടത്തുന്നുണ്ട്.