ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/നാടോടി വിജ്ഞാനകോശം

12:45, 2 ഓഗസ്റ്റ് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ശ്രീകൃഷ്ണപുരം എച്ച്എസ്.എസ് (സംവാദം | സംഭാവനകൾ) (''''പ്രധാന പ്രാദേശിക ആഘോഷങ്ങൾ''' <br/> * പരിയാനമ്പറ്റ…' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രധാന പ്രാദേശിക ആഘോഷങ്ങൾ
* പരിയാനമ്പറ്റ പൂരം

   * ഉത്രത്തിൽകാവ് പൂരം


ഭാഷ, മതം
ശ്രീകൃഷ്ണപുരത്തെ സംസാരഭാഷ മലയാളം തന്നെ. പ്രധാനമായും ഉപയോഗിക്കപ്പെടുന്ന സംസാരശൈലി വള്ളുവനാടൻ ശൈലിയാണ്. ഏറനാടൻ ശൈലിയിൽ സംസാരിക്കുന്ന ഇസ്ലാം മത വിശ്വാസികളും ശ്രീകൃഷ്ണപുരത്തിൻറെ പ്രത്യേകതയാണ്. ശ്രീകൃഷ്ണപുരത്തെ പ്രധാന മതവിഭാഗം ഹൈന്ദവമതം ആണ്. എന്നാൽ, ഇസ്ലാം, ക്രൈസ്തവ മതവിഭാഗങ്ങളും ഈ ഗ്രാമത്തിൽ ജീവിച്ചുപോരുന്നു.

ശ്രീകൃഷ്ണപുരത്തെ പ്രധാനമായ ക്ഷേത്രങ്ങൾ ഈശ്വരമംഗലം മഹാഗണപതി ക്ഷേത്രം, പരിയാനമ്പറ്റ ഭഗവതി ക്ഷേത്രം, ഉത്രത്തിൽ ഭഗവതി ക്ഷേത്രം, പെരുമാങ്ങോട് മഹാവിഷ്ണു ക്ഷേത്രം, അയ്യങ്കുളങ്ങര ശിവക്ഷേത്രം, മുടവനംകാവ്, ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രം എന്നിവയും; പ്രധാന ഇസ്ലാമിക ആരാധനാലയങ്ങൾ ഷെഡ്ഡുംകുന്ന് ജുമാ മസ്ജിദ്, ചന്തപ്പുര ജുമാ മസ്ജിദ് എന്നിവയും; പ്രധാന ക്രൈസ്തവ ആരാധനാലയങ്ങൾ സെന്റ് ജോസഫ്സ് കത്തോലിക്ക് ചർച്ച്, ലൂഥറൻ മിഷൻ ചർച്ച്, എന്നിവയുമാണ്. മറ്റൊരു മതസ്ഥരും പൊതുവെ ശ്രീകൃഷ്ണപുരത്ത് കാണപ്പെടുന്നില്ല.

പുതിയതായി വന്ന പല സ്ഥാപനങ്ങളും ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിച്ചു. എങ്കിൽത്തന്നെയും, ഗ്രാമീണതയുടെ വശ്യസൗന്ദര്യം നിലനിർത്തുവാൻ ശ്രീകൃഷ്ണപുരത്തിന് കഴിഞ്ഞിട്ടുണ്ട്.