ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ചരിത്രം
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്ലുള്ള മാണിക്കൽ പഞ്ചായത്തിലെ പിരപ്പൻകോട് എന്ന പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1940-കളിൽ ആളുമാനൂർ മഠം എന്ന ബ്രാഹ്മണ കുടുംഹം സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ജനകീയ പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ സ്കൂളായി മാറിയത്. ശ്രീക്രഷ്ണവിലാസം ഇംഗ്ലീഷ് യു.പി. സ്‌കൂൾ എന്ന് നാമകരണം ചെയ്തിരുന്ന ഊ സ്കൂളിൽ 1940-ജൂണിൽ പിരപ്പൻകോട് അയിനുവയള്ളി മഠത്തിലെ നാരയണൻ പോറ്റിയുടെ മകൻ സുബ്രഹ്മണ്യൻ പോറ്റിയെ രജിസ്റ്ററിൽ ചേർത്ത് അഡ്‌മിഷൻ തുടങ്ങിയതായി കാണുന്നു. ആദ്യ ഹെഡ്‌മാസ്റ്റർ ആറ്റിങ്ങൽ സ്വദേശിയായ ശ്രീ. വാസുപിള്ളയായിരുന്നു.1947-48 കാലഘട്ടത്തിൽ ഇത് ഹൈസ്കൂളായി ഉയർത്തി. എല്ലാ വിഭാഗക്കാർക്കും യഥേഷ്ടം പഠിക്കാൻ അവസരം കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇക്കാലത്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചു. മാനേജർ അടച്ചുപൂട്ടിയ സ്കൂൾ തുറപ്പിക്കുന്നതിനും സർക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുമായിരുന്നു ആ സമരം.റിസീവർ ഭരണത്തിലായിരുന്ന ഈ സ്കൂൾ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി 1954-ൽ സർക്കാർ സ്കൂളായി പ്രഖ്യാപിച്ചു. ഗംഗാധരൻ പിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ഈ സ്കൂളിൽ പഠിച്ച പ്രമുഖരിൽ ചിലരാണ് ശ്രി. പിരപ്പൻകോട് മുരളി, പി. വിജയ ദാസ്, തലേക്കുന്നിൽ ബഷീർ, അഡീഷണൽ ഡി.പി.ഐ കെ ശശിധരൻ നായർ, ഡോ. രമേശൻ, ഡോ. സുജാതൻ തുടങ്ങിയവർ.