സെന്റ്. ജോസഫ്സ് സി.ജി.എച്ച്.എസ്. തൃപ്പുണിത്തുറ

13:19, 27 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ)

ചരിത്ര പ്രസിദ്ധിയാര്‍ജ്ജിച്ച തൃപ്പണിത്തുറയില്‍ ഒരു കോണ്‍വെന്റ് വേണമെന്ന ആശയമുദിച്ചത് ബഹു.ജോസഫ് അച്ചന്റെ മനോമുകുരത്തിലാണ്.തന്റെ ഈ സ്വപ്നം സഫലമാക്കുന്നതിനു വേണ്ടി അദ്ദേഹം ഇടവക പ്രമാണിമാരുടെ സഹായം തേടി.നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ 1927 ഡിസംബര്‍ 12 ന് അന്നത്തെ വികാരി ജനറലായിരുന്ന മോണ്‍.നെടുങ്കല്ലേല്‍ തോമാച്ചന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ യൗസേഫ് പിതാവിന്റെ നാമധേയത്തില്‍ മഠത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിച്ചു. മഠത്തിന്റെ ആശിര്‍വാദകര്‍മ്മം 1929 ഡിസംബര്‍ 26 ന് ആഡംബരപൂര്‍വ്വം നടത്തപ്പെട്ടു.

ചരിത്രവും സംസ്ക്കാരവും സജീവമായ ഈ രാജനഗരിയില്‍- തൃപ്പൂണിത്തുറയുല്‍ 1964-ല്‍ ആണ് സെന്റെ ജോസഫ് കോണ്‍വെന്റെ ഗേള്‍സ് ഹൈസ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കന്നത്. ആദ്യ മാനേജര്‍ കൂടിയായിരുന്ന സിസ്റ്റര്‍ കൊച്ചു ത്രേസ്യയുടെ ആഗ്രഹവും താല്‍പര്യവുമാണ് ഈ സ്വപ്നത്തെ സാധിതമാക്കിയത്.സിസ്റ്റര്‍ ഔറേലിയ സി.എം.സി യുടെ നേതൃത്വത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.1964-ല്‍ ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്ററായി ശ്രീ സി.ജെ വര്‍ഗീസ് ചാലില്‍ ചാര്‍ജ്ജെടുത്തു.1986-87-ല്‍ സിസ്റ്റര്‍ അഡോള്‍ഫ് സി.എം.സി. എസ്.എസ്.എല്‍.സി.യ്ക്ക് നൂറു ശതമാനം എന്ന ലക്ഷ്യത്തിലേയ്ക്ക് വിദ്യാലയത്തെ നയിച്ചു.തുടര്‍ന്ന് ഇന്നുവരെ 100% കൈവരിക്കുന്നതില്‍ വിദ്യാലയം മുന്നിലാണ്.

പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാനും ഉന്നത വിജയം നിലനിര്‍ത്തുവാനും ഈ വിദ്യാലയത്തിന് സാധിക്കുന്നുവെന്നുള്ളത് മാനേജ്മെന്റിന്റേയും അദ്ധ്യാപകരുടേയും സര്‍വ്വോപരി വിദ്യാര്‍ത്ഥികളുടേയും അകഷീണ പ്രയത്നം ഒന്നു കൊണ്ടു മാത്രമാണ്. വിദ്യാര്‍ത്ഥികളുടെ പഠനനിലപാരം മെച്ചപ്പെടുത്തുന്നതിനായി മികച്ച സയന്‍സ് ലാബുകല്‍ വായനാശീലം വര്‍ദ്ധിപ്പിക്കന്നതിന്യി നല്ലൊരു ലൈബ്രറി ഇങ്ങനെയുള്ള ഭൗതിക സൗകര്യങ്ങളും സ്ക്കൂളില്‍ ഒരുക്കിയുട്ടുണ്ട്.

പഠനരംഗത്ത് മാത്രമല്ല കലാരംഗത്തും സെന്റ് ജോസഫ് സി.ജി.എച്ച്യഎസ്. മികച്ചു നില്‍ക്കുന്നു. കലയുടെ ഈറ്റില്ലമായ തൃപ്പൂണിത്തുറയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ കലാ ക്ഷേത്രത്തിലെ കൊച്ചു കലാകാരികളെ കണ്ടെത്തുന്നതിനും അവരില്‍ അന്തര്‍ലീനമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും വേണ്ട പ്പോത്സാഹനം നല്‍കുന്നതിന് ഈ വിദ്യാലയം അതീവ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്ക്കൂള്‍ ഉപജില്ലാ യുവജനോത്സവങ്ങളിലൂടെ വര്‍ഷങ്ങളായിട്ടുള്ള വിജയക്കുതിപ്പ് ഇന്നും നമ്മുടെ വിദ്യാലയം തുടരുന്നു. കായുക രംഗങ്ങളിലും വിദ്യാലയത്തിന്റെ സജീവസാന്നിധ്യം നിലനിര്‍ത്താന്‍ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്.

കുട്ടികളുടെ ഭൗതിക വളര്‍ച്ചയോടൊപ്പം ആദ്ധ്യാത്മിക പുരോഗതിക്കും മാനേജ്മെന്റ് അതീവ പ്രാധാന്യം നല്‍കി വരുന്നു. ഓരോ അദ്ധ്യായനവര്‍ഷ ആരംഭത്തിലും കുട്ടികള്‍ക്ക് വളരെ പ്രയോജനപ്രദമായ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നേടുന്നതിനായിട്ടുള്ള സെമിന്റുകള്‍ ക്ലാസ്സുകള്‍ ധ്യാനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതില്‍ മാനേര്മെന്റ് വളരെയധികം താല്‍പര്യം കാണിക്കുന്നുവെന്നത് അഭിനന്ദനാര്‍ഹമാണ്. ഒരു വിദ്യാലയത്തിന്റം സുഗമമായ നടത്തിപ്പിന് പി.റ്റി.എ യുടെ പങ്ക് ചെറുതല്ല.

2002-ല്‍ ഹയര്‍ സെക്കന്ററി സ്കകൂള്‍ ആരംഭിച്ചു.മൂന്ന് ഗ്രൂപ്പുകളിലായി 244 കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്നു,.