ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ഓർമ്മകളിലൂടെ...
ബeലികാമഠം എന്റെ രണ്ടാം മാതൃഭവനം
ഏതാണ്ട് അര നൂറ്റാണ്ടിനു മുൻപ് ന്റെ പ്രിയപ്പെട്ട ബാലികാമാഠ ത്തിന്റെ പടിയിറങ്ങി. പിന്നെ തിരുമൂ പുരം എന്ന സ്ഥലപ്പേരും ബാലി ദംമഠം എന്ന സ്ക്കൂളിന്റെ നാമധേ വും വൃക്തിബോധത്തോടൊപ്പം എന്നിൽ പറ്റിക്കൂടി. ഒരു പതിനൊ ന്നു വയസ്സുകാരിയുടെ അമ്പരപ്പോ ടും സം്രമത്തോടും ആശങ്കയോടും, സ്‌ക്കൂളിൽ അച്ഛനോടൊപ്പം ആദ്യമാ യെത്തിയത് മനസ്സിന്റെ താളിലെ മങ്ങാത്ത ചിധ്രമാണ്. ഇരുവശവും കാറ്റാടി മരങ്ങൾ അതിരിടുന്ന ചരൽപ്പാതയും സയൻസ് ലാബിന്റെ മുമ്പിൽ ജൂൺ മാസത്തിലെ മഴയെ തോൽപിച്ച് നെറുകയിൽ ചുവന്ന പൂക്കുടകളുമായി വിലസി നിന്ന വാകമരവും ചാപ്പലിന്റെ പിറകിലെ പനിനീർ ചാമ്പയും, ഒരു ചാപ്പൽ തന്നെയും, ഒന്നും പരിചിതമായ ലോകമായിരുന്നില്ല. ആ കുട്ടി, അച്ഛ ൻ ഗേറ്റു കടന്നു പോയതോടെ ഒച്ച യുണ്ടാക്കാതെ കരയാനും തുടങ്ങി. ഒരുപാട് കൂട്ടുകാരികൾ, ചേച്ചി മാർ, കൊച്ചനിയത്തിമാർ എല്ലാവരും വീട്ടിലെ ഓമനകൾ. ആക്കുട്ടിയും അവരിലൊരാളായി. വലിയൊരു എട്ടു കെട്ടാണ് സ്‌ക്കൂൾ. എന്നെയും വിസ്മയിപ്പിച്ചു കൊണ്ട് രണ്ടു കെട്ടി ലുമുള്ള നടു മുറ്റങ്ങൾ. ഒന്നിലൊരു ശക്കരശ്ലി മാവ്, മറ്റതിൽ പനിനീർ ചാമ്പമരം. ഭൂമിയെ തട്ടി നിരപ്പാക്കാ തെ ഭൂമിയുടെ കിടപ്പനുസരിച്ച് പണിഞ്ഞ കൊട്ടാര സദൃശ്യമായ കെട്ടിടം. മരങ്ങൾക്കും കെട്ടിടങ്ങൾ ക്കുമുള്ളിൽ നടു മുറ്റങ്ങളെ ചുറ്റി ക്ലാസ് മുറികൾ. നടുക്ക് വിശാലമാ യൊരു ഹാൾ. മുകളിൽ വലിയ തട്ടിൻപുറം. പകലിൽ ക്ലാസു മുറികളായുള്ള ഹാളിലും തട്ടിമ്പുറ ത്തുമായി, രാത്രിക്കാലത്ത് കൂട്ടുകാരി കളോടൊത്ത് പായ് വിരിച്ചുറങ്ങാം. നക്ഷത്രങ്ങളെ നോക്കി നോക്കി അവ അരികിൽ എത്തുന്നതും അമ്പിളി അമ്മാവനെ മാവിന്റെ ചില്ല യിലൂടെ എത്തുന്നതും അമ്മയുടെ സ്നേഹം നറുനിലാവായി പൊഴിയു ന്നതും നിലാവിന്റെ കുഞ്ഞലകൾ താരാട്ട് പാടുന്നതും കണ്ട് സംര മിച്ചു നിന്ന അന്നത്തെ കൂട്ടി പിന്നെ
പ്രൊഫ. അംബികാദേവി (ബാലികാമഠത്തിലെ പുരീധ്ൃവി ഭ്യമരിത്ഥ?നിയായ /ശീമത? അംബി കഠദേവി യുണിവേഴ്സിറ്റി കോളേ ജ് അദ്ധ്യാഹികയായ? സേവനമന്നു Ola). സാഹിത്യരംഗത്ത് തന്റെ സ്പാന്നിദ്ധ്യം അറിയിക്കുകയും ചെ യ്തു. നിലാമഴ എന്ന നോവലിൽ ബാലികാമഠത്തെക്കു റിച്ചുള്ള ഓർ മ്മകൾ നിറഞ്ഞു നില്ക്കു ന്നു.? സ്‌ക്കൂളിന്റെ ഭാഗമായി മാറി. ബാലികാമത്തിലെ എന്റെ ജീവി തകാലം എന്നെ എനിക്കു തിരിച്ചറി യാൻ കഴിഞ്ഞ സുവർണ്ണകാലമാണ്. പല നാടുകളിൽ നിന്ന് പല സാഹ ചര്യങ്ങളിൽ നിന്ന് വരുന്ന കൂട്ടുകാരി കൾ ഒന്നിച്ച് ഈണ് കഴിക്കുന്നു. ഒ ന്നിച്ച് ഉറങ്ങുന്നു. ആരും തമ്മിൽ വഴ ക്കിടാനോ നീണ്ടനാൾ പിണങ്ങി കഴിയാനോ സാദ്ധ്യമല്ല. എടി, പോടി, എടേ, ഇയ്യാൾ എന്നൊന്നും പരസ്പരം വിളിച്ചു കൂടാ. പേരു വിളിക്കാം, കുഞ്ഞേ എന്നു വിളി ക്കാം. ഈ സദ്മനോഭാവത്തിന് കാരണം സ്‌ക്കൂളിന്റെ സർവ്വസ്വമായ മദാമ്മയും കൊച്ചമ്മമാരും നൽകുന്ന ജീവിത പാഠങ്ങളാണ്. റ്റീച്ചറില്ല, കൊച്ചമ്മയാണ് അതായത് ചേച്ചി. ഒരു കള്ളം പറയാൻ ബാലികാമഠത്തിൽ പഠിച്ച കുട്ടിക ളുടെ നാവു പൊങ്ങുകയില്ല, കൊച്ചു തെറ്റുകൾ പോലും ഒളിപ്പിക്കാതെ ഏറ്റു പറഞ്ഞു പോകുന്ന സംസ്കാരം മനസ്സിൽ ഈട്ടി ഉറപ്പിച്ചു തന്നു. കുമ്പസാരം എന്ന മഹനീ യാചാരം സ്വയം ബോദ്ധ്യപ്പെടാൻ നൂറാവർത്തി തെറ്റു ചെയ്താലും മാപ്പുനൽകാനൊരു ശക്തിയുണ്ടെ ന്നും തെറ്റിൽ നിന്ന് ശരിയിലേക്കുള്ള ബാലികാമാം ഹയർ സെക്കണ്ടി സ്‌കൂർ, തിരുമൂലപുരം മനസ്സിന്റെ തീർത്ഥയാത്രയാണ് ജീവിതമെന്നും എന്നൊക്കെ ബോർഡിംഗ് മിസ്സസ് അന്നമ്മ കൊച്ചമ്മയും അമ്മുക്കുട്ടി കൊച്ച മ്മയും പഠിപ്പിച്ചു തന്നു. സ്റ്റെൽ നടപ്പുകാരിയായഗ്രേസി കൊച്ചമ്മയുടെ ബയോളജി ക്ലാസു കൾ ഓർക്കുന്നു. ദീനാമ്മ കൊച്ച മ്മയെ ഓർക്കുന്നത് സയൻസ് ലാബിൽ ഫിസിക്സ് പഠിപ്പിക്കാനെ ത്തുന്നതല്ല. കഥ പറയുന്ന ദീനാമ്മ കൊച്ചമ്മയെ ആണ്. ഒരു ചാന്തു കുപ്പിയോളമേയുള്ളു. ആളിനേക്കാൾ കൂടുതൽ തലമുടി. പാടുപെട്ട് ഒച്ച യെടുത്താണ് കഥ പറച്ചിൽ. എല്ലാ ശനിയാഴ്ചകളിലും അത്താഴമൂണു കഴിഞ്ഞാൽ "71-13 യിൽ ചെന്നിരി ക്കാൻ ഹെഡ് ഗേളിന്റെ അറിയിപ്പു കിട്ടും. പഠിക്കുന്ന പുസ്തകം കൈകൊണ്ടു തൊടേണ്ടാത്ത ശനി യാഴ്ചകളിൽ നിലാവു മയങ്ങുന്ന, മഴ ചാറുന്ന രാത്രികളിൽ, ചാമ്പ മര ച്ചില്ലയിൽ തിളങ്ങുന്ന ഇലകളെ നോക്കിയിരിക്കും. കൊച്ചമ്മ കഥ പറ യാനെത്തി. ഇടത്തെ കൈ കവിളിൽ ചേർത്ത് “ഡ്രാക്കുള പുസ്തകം” മറ്റെ കൈയിൽ പിടിച്ച് കഥ തുടങ്ങുന്നു. കഥ രക്ത രക്ഷസ്സിന്റേതാണ്. “മാർത്താണ്ഡവർമ്മ'യും ഇതിഹാസ കഥകളും പരിചിതമായതിനാൽ ദംഷ്ട്രപ്പല്ലുകൾ നീണ്ട് ചോര കുടി ക്കുന്ന ര്രാക്കുള കഥ കേട്ട് തരിച്ചിരു ന്നു. പേടി തോന്നിയേയില്ല, പേടിക്കി വിടെ സ്ഥാനമില്ല. കണക്കിനു സ്ഥിരമായി പൂജ്യം ലഭിക്കുന്ന സ്ഥാനത്ത് നിൽക്കുന്ന എന്നെ വി.എം. മറിയാമ്മ കൊച്ചമ്മ കൊച്ചുകളിയാക്കലിലൂടെയാണ് ശി ക്ഷിച്ചത്. അന്ന് നവ വധുവായിരുന്ന കൊച്ചമ്മയുടെ സ്വർണ്ണാഭരണങ്ങളും പ്രിന്റു ചെയ്ത തൂവെള്ളക്കവിണി യും നോക്കി ഞാനിരുന്നു. എന്നെ കണക്കു പഠിപ്പിക്കാൻ അസാദ്ധ്യം. വേറേ വിഷയങ്ങൾക്ക് മിടുക്കിയാ ണെന്നു വെച്ച് എന്നോടു ക്ഷമിച്ചു. പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കാനൊരു സ്ക്കൂൾ എന്ന സ്വപ്നം സാക്ഷാത്ക്കരിച്ച അഭിവ ന്ദ്യനായ കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള യശ:ശ്ശൂരീരനായതിന്റെ നൂറാം വാർഷികത്തിൽ എന്റെ സ്‌ക്കൂൾ ജീവിതം മുഖ്യവിഷയമാക്കി നിലാമഴ യെന്ന നോവൽ ഞാൻ എഴുതി. ആ മഹനീയ വേളയിൽഡ ബാലികാമഠ ത്തിലൊരു മുഖ്യാതിഥിയായി തിരി ച്ചെത്തി, ഒരു ജന്മത്തിന്റെ സുകൃതം. എന്റെ മറിയാമ്മ കൊച്ചമ്മയുണ്ട് എന്നെ സ്വീകരിക്കാൻ. എന്നെ കൊച്ചമ്മ ഓർക്കുന്നില്ല. എന്നെ ക്കാൾ ഏഴു വർഷം മുമ്പ് പഠിച്ച എന്റെ സഹോദരി എസ്. രാധയുടെ ആരെങ്കിലുമാണോ എന്നൊരു ചോദ്യം. ഇന്നത്തെ ഗൈനക്കോള ജിസ്റ്റ് ഡോ. രാധാ ഹരിലാൽ ആണ് അത്. കണക്കിന് നൂറിൽ നൂറ് മാർക്ക് വാങ്ങിയ എന്റെ അക്ക ഇരുന്ന സീറ്റ് കൂടി കൊച്ചമ്മ ഓർത്തിരിക്കുന്നു. ഒരമ്മയുടെ മക്ക ളായ ഞാനും അക്കയും തമ്മിൽ എന്തൊരു വ്യത്യാസം. റോസമ്മ
മടുത്തു. എന്റെ അക്ക തുന്നിയ ക്രോസ് സ്റ്റിച്ച് വച്ച ഷീറ്റുകൾ പലതും ഉണ്ട് ഇന്നും എന്റെ വീട്ടിൽ. അമ്മുക്കുട്ടി കൊച്ചമ്മയെ അന്ന് ആരും ആരാധിച്ചു പോകുന്നൊരു മഹതിയാണ്. നല്ല പൊക്കവും ചുരു ണ്ട മുടിയും നല്ല ചിരിയും കൊച്ച മ്മയെ അഴകുറ്റവളാക്കിയിരുന്നു. ഒരി ക്കൽ സിക്ക് റൂമിൽ ഏകാകി നിയായി കിടന്ന എന്റെ അരികി ലെത്തി കൊച്ചരിപ്പല്ലുകാട്ടി മനോഹ രമായി ചിരിച്ച് എന്നെ സമാശ്വസി പ്പിച്ച കൊച്ചമ്മയുടെ കരുതലും സ്നേഹവും അറിഞ്ഞ ഞാൻ, ബാലികാമഠം സ്ക്കൂൾ എന്റെ രണ്ടാം മാതൃഭവനം ആണെന്ന് ഉറപ്പി ച്ചു. ഒരു അന്യതാബോധധവും വേണ്ടാ, ഈ വലിയ വീട്ടിലെ പ്രാധാ കൊച്ചമ്മ എന്നെ തയ്യൽ പഠിപ്പിച്ചു ം സം മാത്രം പഠിപ്പിച്ച അപ്പു കൊച്ച ന്ൃയമുള്ളൊരു വ്യക്തിയാണ് ഞാനും. ശനിയാഴ്ച തോറും ചാപ്പലിൽ എത്തി താമസിച്ച് ഞങ്ങൾക്ക് സദാ ചാരനിഷ്ഠമായ ജീവിതത്തിന്റെ പാഠ ങ്ങൾ പകർന്നുതന്ന വന്ദ്യപുരോഹി തനെ ഞാൻ ഓർക്കുന്നു. രണ്ട് കന്യാസ്ത്രീകളെ ഞാൻ ആദരവോ ടെ ഓർക്കുന്നു. ഒരു വറ്റു പോലും പാഴിൽ കളയാതെ ഞങ്ങളെ അന്ന ത്തിന്റെ വില പഠിപ്പിച്ചു തന്ന സ്നേ ഹ വഴികൾ കളയുന്ന വറ്റിന് അവ കാശികൾ ഉണ്ടെന്ന ബോധം. ഈ ഭൂമി എല്ലാവർക്കും ഉള്ളതാണെന്ന സമത്വ ദർശനം. പെൺകുട്ടികൾക്ക് വീട്ടു ജോലി കൾ പറഞ്ഞുതന്ന മ്രേടൻ തങ്കമ്മ കൊച്ചമ്മയേയും, ഏലിച്ചേടത്തി, ഭാര തി, അവറാൻ ചേട്ടൻ, ആരെയും എ നിക്ക് മറക്കാനാവില്ല, ഏതാനും ദിവ അമ്മയെയും ഓർക്കുന്നു. സ്‌ക്കൂളിൽ ഞങ്ങൾക്കൊരു കാര ണവർ ഉണ്ടായിരുന്നു. സ്ക്കൂളിലെ സകല കണക്കുകളും പണവും സൂ ക്ഷിക്കുന്ന ഞങ്ങളുടെ റൈട്ടർ സാർ. നേര്യത് വളച്ച് തോളിലിട്ട് നന്നേ വൃദ്ധനായൊരു ശാന്തശീലൻ. അമ്പ ലത്തിലെ ശാന്തിക്കാരനാണെന്നു തോന്നുന്ന സൌമ്യത. ഞങ്ങളെ റൈട്ടർ സാർ കൊച്ചു മക്കളായി കരു തി. ഒരു തുള്ളി വെള്ളം പോലും പാഴാക്കാതെ കുളിക്കുവാനും തോർത്തും സോപ്പുപെട്ടിയും സോപ്പും കൃത്യമായി ഉപയോഗിക്ക ണമെന്നും പഠിപ്പിച്ച അന്നമ്മ കൊച്ച മ്മയെ ഞാനോർക്കാറുണ്ട്. സോപ്പു പെട്ടിയിൽ വെള്ളവുമായി സോപ്പു കുഴമ്പു രൂപത്തിലാക്കി വെയ്ക്കു മ്പോൾ അന്നമ്മ കൊച്ചമ്മ പറയുമാ യിരുന്നു, ഇങ്ങനെ വെയ്ക്കരുതെന്ന്. സോഷ്യൽ സ്റ്റഡീസിനു ഞാൻ അത്ര മോശമല്ലാത്തതിനാൽ അനു ഗ്രഹപൂർവ്വമായി എന്നെ നോക്കി മന്ദഹസിച്ചിരുന്ന ഏലിയാമ്മ കൊച്ച മ്മയെ ഞാനാദ്യം ഓർക്കേണ്ടതാണ്. ജൂൺ മാസത്തെക്കുറിച്ച് ഓർക്കു മ്പോൾ വിസ്മയകരമായ ഒരു കാര്യം ഉണ്ട്. അതു പറയാതെ വയു. ഞങ്ങളെ മലയാളം പഠിപ്പിച്ച എന്റെ മീനാക്ഷി ചേച്ചി കഴിഞ്ഞൊരു തവ ണയിലെ സ്ക്കൂൾ ഒത്തുകൂടലിൽ എത്തി എന്നെയും എന്റെ പേരക്കുട്ടി കളെയും അനുഗ്രഹിച്ച ശേഷം രണ്ട് നാൾക്കുള്ളിൽ ഇഹലോകവാസം വെടിഞ്ഞു. രാമായണപാരായഞണത്തി ലൂടെ സാഹിത്യലോകത്തിലേക്കു എന്നെ കൈപിടിച്ചെത്തിച്ച സമാദര ണിയായ ചേച്ചിയുടെ പാവനസ്മര ണയുടെ മുമ്പിൽ തല കുനിക്കുന്നു. മലയാളം പഠിപ്പിച്ച പാപ്പി സാറി നെയും എം.എ. മറിയാമ്മ കൊച്ചമ്മ യേയും ഹെഡ്മാസ്റ്റർ വർഗ്ഗീസ് സാറിനെയും ഞാൻ സ്മരിക്കുന്നു. ഈ ഓർമ്മകളിൽ എന്റെ സ്മര ണകൾക്ക് പരിവേഷം അണയ്ക്കുന്ന ത് മിസ് പി. ബ്രുക്ക്സ്മിത്ത് എന്ന ഞങ്ങളുടെ പ്രിയംകരിയായ മദാമ്മ യാണ്. ബാലികാമഠത്തിലെ പെൺ കുട്ടികൾ ഭാവിയിൽ പകച്ചു നിന്നിട്ടി ല്ല. ഞങ്ങളുടെ ഭാവി കരുപ്പിടിപ്പിക്കു വാനുള്ള കരുത്ത് ഞങ്ങൾക്കുണ്ടാ യിരുന്നു. കൃത്യനിഷ്ഠയും അച്ച ടക്കവും സാമാന്യമര്യാദയും, കാരൂ ണ്ൃവും സഹിഷ്ണതയും പൊരു തപ്പെട്ടു പോകലും ഞങ്ങൾ കുരു ന്നിലെ പഠിച്ച പാഠങ്ങളാണ്. അതു ഞങ്ങളെ പഠിപ്പിച്ചത് മദാമ്മയുടെ നേതൃത്വമാണ്. ലണ്ടനിലെ ഓക്സ് ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നി ന്ന് നേടിയ ബിരുദത്തിന്റെ തിരിനാ ഉം ഇങ്ങകലെ കേരളത്തിലെ ആയി രക്കണക്കിനു പെൺകുട്ടികൾക്ക് വെ ളിച്ചമായി. കേരളത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് അടിത്തറ ഉറ പ്പിച്ച് വഴികാട്ടിയായി നിസംഗമായി കർമ്മം ചെയ്തതിന്റെ മഹനീയ മാ തൃകയാണ് മദാമ്മ. ഒരു അവാർഡും പ്രതീക്ഷിക്കാത്ത ദേവാതാന്മാവാ ണെന്റെ മദാമ്മ. മാറിയ കാലത്തിന്റെ വികൃതമായ പേടിപ്പിക്കുന്ന അവസ്ഥ യുമായൊരു താരതമ്യം. അതിവിസ്തൃതമായ സ്‌ക്കൂൾ വളപ്പിൽ മുൻവശത്തൊരു തുരുമ്പിച്ച ഇരുമ്പു ഗേറ്റും മതിലുമുണ്ട്. ബാക്കി പുറകുവശത്തും, റോഡിനെ അഭിമു ഖീകരിക്കുന്ന വശങ്ങളിലും പാമ്പു ചെടികൾ എന്നു ഞങ്ങൾ വിളിച്ച കാട്ടുചെടികളാണ് ഉയർത്തിപിടിച്ച കരങ്ങളുമായി മതിൽ തീർത്തത് കൊച്ചമ്മമാരും, മദാമ്മയും താമസി ക്കുന്ന കെട്ടിടങ്ങൾ സ്‌ക്കൂൾ കെട്ടിട ത്തിൽ നിന്ന് വിട്ട് ഒരു നടുമുറ്റം കട ന്ന് നാലഞ്ചുപടി അകലെയാണ്. വലിയ എട്ടു കെട്ടിലെ ക്ലാസുമുറിക ളിൽ ഹോളിൽ തട്ടിൻപുറത്ത് ഞ ങ്ങൾ അനേകം പെൺ കൊച്ചുങ്ങൾ ഉറങ്ങുന്നു. ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ പഠിക്കുന്നവർ. ഞങ്ങൾ ഉറങ്ങാൻ കിടന്നോ എന്ന ഉറപ്പു വരുത്തി, ലൈറ്റുകൾ അണച്ച് അന്നമ്മ കൊച്ചമ്മ പടിയിറങ്ങി പോകുന്നു. ചെറിയ ക്ലാസുകളിലെ കുട്ടികളോടോപ്പം ഉറങ്ങുന്ന മെലിഞ്ഞ ശരീരമുള്ള ലില്ലിക്കുട്ടി കൊച്ചമ്മ കൊട്ടാര വാതിലുകൾ അട യ്ക്കുന്നു. ഞങ്ങളുറങ്ങുന്നു. ശാന്ത രാത്രികൾ, ഒരു പേടിയുമില്ലാതെ. ഞ ങ്ങളെ ആരാണ് കാത്തു പോന്നത്. വിസ്തൃതമായ സ്‌ക്കൂൾ വളപ്പിൽ ഒരു കാവൽക്കാരനില്ല, കാവൽ നായ്ക്കളുമില്ല, മദാമ്മയുടെ പൂച്ച മാ ത്രം ഇരുട്ടിൽ നടക്കുന്നു. രണ്ടു മഹാ മരങ്ങൾ കെടിടത്തിനകത്തു ഉറങ്ങാ തെ നിന്നു. കാലം, അതാണ് കാലം, ശാന്തമായ ജീവിതം. പരസ്പര വി ശ്വാസം, സ്നേഹം ഇവ സുരക്ഷിത ത്വം നൽകുന്നു. ഒരു പതിമൂന്നുകാരി ക്ക് ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനി ൽ ഒറ്റയ്ക്കു ചെന്ന് (SOA കയറി പോകാം. വീട്ടിൽ നിന്ന് തിരിച്ചു തനിയെ വരാം. ഒരു പേടി യുമില്ലാതെ മകൾ സ്‌ക്കൂളിൽ എത്തിയോ എന്നറിയാൻ ഫോണില്ല. ഒരു ആശങ്കയും വേണ്ടാ, പരിര്രമവും ഇല്ല, അവൾ സുരക്ഷിതയായിരിക്കും. അതായിരുന്നു ആ കാലം. അതി നാൽ ഇരുട്ടു പരക്കുമ്പോഴും ഞങ്ങൾ പ്ലേ ഗ്രൌണ്ടിൽ കളിച്ചു നട ന്നു. തൊട്ടടുത്ത റോഡിൽ നിന്നാ രും ഞങ്ങളെ തുറിച്ചു നോക്കിയില്ല. ബാലികാമാത്തിലെ എന്റെ ജീവി തത്തിലെ ഓരോ ദിനവും എനിക്കി ന്ന് ഓർക്കാനാവും. എന്റെ അച്ഛനും അമ്മയും പഠിപ്പിച്ചു തന്ന പാഠങ്ങ ളാണ് ഞാൻ അവിടെയും പഠിച്ചത്. ഞങ്ങൾ ബാലികാമഠം പെൺകുട്ടി കൾ എവിടെയും ശോഭിക്കുന്നു. ഞ ങ്ങൾക്ക് കള്ളം പറയാനാവില്ല. വ ലിയ തെറ്റുകളും ചതികളും ഞങ്ങൾ ക്ക് അസാദ്ധ്യമാണ്. ഞങ്ങൾ നല്ല വീട്ടുകാരികളാണ്. മിതവ്യയം ശീലി ക്കുന്ന മാതൃകാ കുടുംബിനികൾ. സന്താനങ്ങളെ നേർവഴിക്കു നയിക്കു ന്നവർ. മുതിർന്നവരെ നയിക്കാനും ആദരിക്കാനും ഇല്ലാത്തവരെ സഹാ യിക്കാനും ഞങ്ങൾ ആരുടേയും പിറ കിലല്ല. സഹാനുഭൂതിയും സമഭാവ നയും ജന്തുജാലങ്ങളെ പോലും സ് നേഹിക്കാനുള്ള സന്മനസ്സും ഞങ്ങ ൾക്കുണ്ട്. ഞങ്ങൾക്കെനത്തെല്ലാം ഗുണ ങ്ങളുണ്ടോ അതിനെല്ലാം ഞങ്ങൾ ബാലികാമഠം എന്ന മാതൃഭവന ത്തോടു പൂർണ്ണമായും കടപ്പെട്ടിരി ക്കുന്നു. എനിക്കെന്റെ സ്‌ക്കൂളിനെ ഇന്നും അനുഭവിക്കാനാകും. പവിഴമല്ലിപ്പൂക്ക ളുടെ സുഗന്ധം മദാമ്മയുടെ മുറിവാ തിക്കലെ മോർണിംഗ്ഗ്ലോറി പൂക്ക ളുടെ സരമ്യസുഗന്ധം, വിസ്തൃത മായ സ്‌ക്കൂൾ വളപ്പിൽ അതിരിട്ടു നി ന്ന കാട്ടു ചെടികളിൽ പൊട്ടി വിരി ഞ്ഞപ്പൂക്കളിൽ നിന്ന് കാടിന്റെ മണം, ഡൈനിംഗ് ഹോളിലെ കൽമേശക ളുടെ മണം. ഒഴിക്കാനായ് കിട്ടുന്ന മോരിന്റെ സ്വാദ് , മുളകു ചമ്മന്തിയു ടെ രുചി, തുടിക്കുന്ന ഈ ഓർമ്മ കൾ എന്നിൽ പെയ്ത് ഒഴിയില്ല. നിലാമഴയിലും അതു പെയ്തു തീർന്നില്ല. ചിലപ്പോഴെല്ലാം നിലാവും മഴയും ഇളം വെയി ലുമായി ഓർമ്മകളെന്നെ അതി ശീരം പുറകോട്ടു കൊണ്ടുപോയി പച്ചപാവാടയും വെള്ള ബ്ല്ൌസ്സുമി ട്ടൊരു ബാലികയാക്കുന്നു. നിത്ൃയഹരിതയായ എന്റെ സ്ക്കൂളിന് സഹാനുഭൂതിയുള്ള ഇന്നത്തെ അദ്ധ്യാപികമാർക്ക് സ്ക്കൂളിന്റെ മാനേജ്മെന്റിന്, എന്റെ നേർ അവകാശികളായ കൊച്ചനുജ ത്തിമാർക്ക് പൂർവ്വ വിദ്യാർത്ഥിനി കൾക്ക് ഹൃദ്യമായ സ്നേഹം.