ഓണാഘോഷം : എല്ലാവർഷവും വളരെ ഗംഭീരമായി ഓണാഘോഷം നടത്തപ്പെടുന്നു . കുട്ടികൾ നല്ല നല്ല വേഷങ്ങൾ ധരിച്ച് ഓണാഘോ.ഷത്തിൽ പങ്കെടുക്കുന്ന . അത്തപ്പൂക്കളമത്സരം ഓണപ്പാട്ട് മാവേലി മത്സരം എന്നിവയിൽ വളരെ ആവേശത്തോടെ കുട്ടികൾ പങ്കുചേരുന്നു. കായിക മൽസരങ്ങളായ ചാക്കിൽ കയറി ഓട്ടം, കുപ്പിയിൽ വെള്ളം നിറയ്ക്കൽ ,lemon and spoon ഓട്ടംഎന്നീ മത്സരങ്ങൾ നടത്തുന്നു.എല്ലാ കുട്ടികൾക്കും ഓണ സദ്യയും പായസവും അധ്യാപകർ നൽകുന്നു. കുട്ടികളുടെ , പങ്കാളിത്തത്തോടെ വർഷങ്ങളായി ഓണാഘോഷം ഗംഭീരമായി നടത്താൻ കഴിഞ്ഞു .സമൂഹ തിരുവാതിരകളി കുട്ടികൾ നന്നായി ആസ്വദിച്ചു. ക്രിസ്മസ് : വർഷങ്ങളായി ക്രിസ്മസ് പരിപാടികൾ ഈ സ്കൂളിൽ സംഘടിപ്പിച്ച് വരുന്നു. ക്രിസ്മസ് ട്രീ മത്സരം ,ക്രിസ്മസ് അപ്പൂപ്പൻ ,കരോൾ ഗാന മത്സരം എന്നിവയിൽ വളരെ ആവേശത്തോടെ കുട്ടികൾ പങ്കെടുക്കുന്നു. ഓരോ ക്ലാസിലും ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ക്രിസ്മസ് കേക്ക് മുറിക്കുകയും, ക്രിസ്മസ് ഫ്രണ്ടിന് സമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു.