ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ആഘോഷങ്ങൾ
ഓണാഘോഷം : എല്ലാവർഷവും വളരെ ഗംഭീരമായി ഓണാഘോഷം നടത്തപ്പെടുന്നു . കുട്ടികൾ നല്ല നല്ല വേഷങ്ങൾ ധരിച്ച് ഓണാഘോ.ഷത്തിൽ പങ്കെടുക്കുന്ന . അത്തപ്പൂക്കളമത്സരം ഓണപ്പാട്ട് മാവേലി മത്സരം എന്നിവയിൽ വളരെ ആവേശത്തോടെ കുട്ടികൾ പങ്കുചേരുന്നു. കായിക മൽസരങ്ങളായ ചാക്കിൽ കയറി ഓട്ടം, കുപ്പിയിൽ വെള്ളം നിറയ്ക്കൽ ,lemon and spoon ഓട്ടംഎന്നീ മത്സരങ്ങൾ നടത്തുന്നു.എല്ലാ കുട്ടികൾക്കും ഓണ സദ്യയും പായസവും അധ്യാപകർ നൽകുന്നു. കുട്ടികളുടെ , പങ്കാളിത്തത്തോടെ വർഷങ്ങളായി ഓണാഘോഷം ഗംഭീരമായി നടത്താൻ കഴിഞ്ഞു .സമൂഹ തിരുവാതിരകളി കുട്ടികൾ നന്നായി ആസ്വദിച്ചു.
ക്രിസ്മസ് :വർഷങ്ങളായി ക്രിസ്മസ് പരിപാടികൾ ഈ സ്കൂളിൽ സംഘടിപ്പിച്ച് വരുന്നു. ക്രിസ്മസ് ട്രീ മത്സരം ,ക്രിസ്മസ് അപ്പൂപ്പൻ ,കരോൾ ഗാന മത്സരം എന്നിവയിൽ വളരെ ആവേശത്തോടെ കുട്ടികൾ പങ്കെടുക്കുന്നു. ഓരോ ക്ലാസിലും ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ക്രിസ്മസ് കേക്ക് മുറിക്കുകയും, ക്രിസ്മസ് ഫ്രണ്ടിന് സമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു.
2021-22ലെ ക്രിസ്മസ് ആഘോഷം വളരെ മനോഹരമായ രീതിയിൽ ബാലികാമഠം സ്‍കൂളിൽ നടത്തപ്പെട്ടു. സ്കൂളിൽ എത്തിച്ചേർന്ന കുട്ടിൾക്ക് ഇത് മാനസികമായ ഉല്ലാസത്തിന് കാരണമായി. കുട്ടികൾ വിവധ തരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിച്ചു. കേക്ക് വിതരണം എന്നിവ X'mas -ന്റെ സവിശേഷത വിളിച്ചറിയിക്കുന്നവയായിരുന്നു. Hark The Herals എന്ന പേരിൽ നടന്ന പ്രോഗ്രാമുകൾ - കഴിവതും എല്ലാ കുട്ടികളും പങ്കെടുത്തു. Dance, Song, Bible reading, Tablo, Teachers song & dance, Decoration എന്നിവയാൽ വർണ്ണശബളമായിരുന്നു. X'mas message നൽകിയത് Sr. Nirmala-യും, ആശംസകൾ അർപ്പിച്ചത് H.M, PTA President Sovi Mathew ആയിരുന്നു.