എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ഗണിത ക്ലബ്ബ്-17

22:20, 15 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37045 (സംവാദം | സംഭാവനകൾ) ('അറുപതു കുട്ടികളും ഗണിത അദ്ധ്യാപകരും ചേർന്ന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അറുപതു കുട്ടികളും ഗണിത അദ്ധ്യാപകരും ചേർന്ന് പ്രവർത്തിക്കുന്നു. ഈ വർഷത്തെ പ്രേത്യേക സാഹചര്യത്തിൽ ജോമേട്രിക്കൽ പാറ്റേൺസ് ഓൺലൈൻ വഴി കുട്ടികൾ അതാത് ഗണിത അദ്ധ്യാപർക്ക് അയച്ചു നൽകി അവ എല്ലാം ചേർത്ത് ഒരു pdf ഡോക്യുമെന്റ് ആക്കി. ക്ലബ്ബിലെ അംഗങ്ങളെ ചേർത്ത് ക്വിസ് 2020 എന്നൊരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ആ ഗ്രൂപ്പിൽ ക്വിസ് മത്സരം നടത്തി. പ്രവർത്തനങ്ങളിൽ അദ്ധ്യാപക വിദ്യാർത്ഥികൾ സഹായിച്ചു. ഗണിതവുമായി ബന്ധപെട്ട ലേഖനങ്ങൾ,കവിതകൾ,പസ്സിലുകൾ ഇവ കുട്ടികളിൽ നിന്നും ശേഖരിച്ചു ഗണിത മാസിക പുറത്ത് ഇറക്കി. ശ്രീമതിമാരായ ആനി ഉമ്മൻ, സുജ പി വർഗീസ്, ജിജിമോൾ പി ജോർജ് എന്നിവർ കുട്ടികൾക്ക് വേണ്ട നിർദേശങ്ങളും പ്രവർത്തനങ്ങളും നൽകി വരുന്നു.