സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:45, 7 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38099 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

• മനു‍‍ഷ്യജീവിതവും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള സ്വമേധയായ ഒരു മനുഷ്യാവകാശ സംഘടനയാണ് ജൂണിയർ റെഡ് ക്രോസ്..60 വിദ്യാർഥികൾക്ക് നേത്യത്വം നൽകിക്കൊണ്ട്, കൗൺസിലറായി ശ്രീ തോമസ് മാത്യു സേവനം അനുഷ്ഠഠിക്കുന്നു.

• ജൂനിയർ റെഡ് ക്രോസിൻെറ ല‍‍ക്ഷ്യങ്ങൾ പ്രധാനമായും മൂന്ന് ല‍‍ക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.ആരോഗ്യം അഭിവ്യദ്ധിപ്പെടുത്തുക,സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക,അന്താരാഷ്ട്ര സൗഹ്യദം സമ്പുഷ്ടമാക്കുക എന്നിവയാണ്. 'സേവനം' എന്നത് ജെ.ആർ.സി.മോട്ടോയാണ്.കൂടാതെ റെഡ് ക്രോസ്സിൻെറ അടിസ്ഥാന പ്രമാണങ്ങളായ ദീനകാരുണ്യം, ചേരിചേരായ്മ, നിഷ്പക്ഷത,സ്വാതന്ത‍്ര്യം, സന്നദ്ധസേവനം, ഐക്യമത്യം, സാർവ്വലൗകികത എെക്യമത്യം സാർവ്വലൗകികത എന്നിവ അടിസ്ഥാനമാക്കിയുമാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

• ഓരോ വർഷവും കുട്ടികളിൽ ഒരു പരീക്ഷ നടത്തി ജെ. ആർ. സി യിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു.വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളിലും കേഡറ്റുകൾ സജീവമായി പങ്കെടുക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഒന്നര മണിക്ക് കൗൺസിലരുടെ നേതൃത്വത്തിൽ കുട്ടികൾ ഒരുമിച്ചു കൂടുകയും ഹാജർ രേഖപ്പെടുത്തുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് ആനുകാലിക വിഷയങ്ങൾ കേഡറ്റുകൾക്ക് നൽകി ക്ലാസ്സെടുക്കുവാൻ അവസരം നൽകുന്നു. തുടർന്ന് ടീച്ചറും ക്ലാസ്സ്‌ എടുക്കുന്നു. മഴക്കാല ശുചീകരണം, ദിനാചാരണം, സേവനവാരം, ബോധവൽക്കരണ ക്ലാസുകൾ ഇവയിലെല്ലാം കേഡറ്റുകൾ സജീവമായി പങ്കെടുക്കുന്നു. 2020-2021 ൽ കോവിഡ്മായി ബന്ധപ്പെട്ടു മാസ്ക് നിർമാണത്തിലും കുട്ടികൾ പങ്കാളികളായി. വൃദ്ധസദനങ്ങൾ സന്ദർശിച്ചു അവർക്കു ആവശ്യമായ സാധനങ്ങൾ ശേഖരിച്ചു നൽകുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തുവരുന്നു. സാമ്പത്തിക സഹായം അവശ്യമായ രോഗികൾക്ക് കുട്ടികൾ പണം ശേഖരിച്ചു നൽകുകയും ചെയ്യുന്നു.സെമിനാറുകളിലും ക്യാമ്പുകളിലും കുട്ടികൾ സജീവമായി പങ്കെടുക്കാറുണ്ട്.