എം .റ്റി .എൽ .പി .എസ്സ് .കുറിയന്നൂർ വെസ്റ്റ്

00:24, 29 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37317kuriannoorwst (സംവാദം | സംഭാവനകൾ)

{{| prettyurl M.T.L.P.S. KURIANNOOR WEST |}}

എം .റ്റി .എൽ .പി .എസ്സ് .കുറിയന്നൂർ വെസ്റ്റ്
വിലാസം
കുറിയന്നൂർ

കുറിയന്നൂർ പി.ഒ., തിരുവല്ല
,
689550
സ്ഥാപിതം01-06-1875 - ജൂൺ - 1875
വിവരങ്ങൾ
ഫോൺ9496327399
ഇമെയിൽmtlpskwest@gmail.com
കോഡുകൾ
സ്കൂൾ കോഡ്37317 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎലിസബേത്ത് പി ജോർജ്
അവസാനം തിരുത്തിയത്
29-10-202037317kuriannoorwst


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തിരുവല്ലാ താലൂക്കിലെ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിന്റെ ഇപ്പോഴത്തെ ആറാം വാർഡിൽ കുറിയന്നൂർ വെസ്റ്റ് എംടി എൽ പി സ്കൂൾ 1875-ൽ മാർത്തോമ്മാ പള്ളിയുടെ പ്രാർത്ഥനാലയമായി നിർമ്മിച്ച ഷെഡ്ഡിൽ ഒരു നിലത്തെഴുത്തു കളരിയായി ആരംഭിച്ച സ്ഥാപനം ധീരനും, കർമ്മകുശലനും,ത്യാഗിയുമായിരുന്ന യശ്ശശരീരനായ മാളിയേക്കൽ ദിവ്യശ്രീ. എം.സി. ജോർജ്ജ് കശീശ്ശയുടെ അശ്രാന്ത പരിശ്രമ ഫലമായി നാലു ക്ലാസ്സുകളുള്ള അംഗീകൃത പ്രൈമറി സ്കൂളായി 1885 ജൂൺമാസം ഒന്നാം തിയതി പ്രവർത്തനമാരംഭിച്ചു.

പ്രശസ്തരായ ഡോക്ടർമാർ, കോളജ് പ്രിൻസിപ്പൽമാർ, വൈദീകശ്രേഷ്ടന്മാർ, കോളജ് പ്രെഫസർമാർ, വിദ്യാഭ്യാസ വിചഷണന്മാർ, പത്രപ്രവർത്തകർ, സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോൾ താരങ്ങൾ, എൻജിനീയർമാർ, ഭരണമേധാവികൾ, വിദ്യാലയസാരഥികൾ, ശാസ്ത്രജ്ഞന്മാർ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളിൽ പ്രവർത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളർത്തിയെടുക്കാൻ സാധിച്ചു എന്നതിൽ പിൻതുടർക്കാരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു.

മികവുകൾ

വിവിധ രംഗങ്ങളിലുള്ള പ്രതിഭകളെ ആദരിച്ചു. പഠനോത്സവത്തിന് പാഠഭാഗവുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു.

മുൻ സാരഥികൾ

  • ശ്രീ എം സി ചാക്കോ
  • ശ്രീമതി റ്റീ എസ് ഏലിയാമ്മ
  • ശ്രീമതി സാറാമ്മ
  • ശ്രീമതി റ്റി വി ഏലിയാമ്മ
  • ശ്രീമതി വൈ റോസമ്മ
  • ശ്രീമതി സൂസമ്മ ചെറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • നി.വ.ദി.മ ശ്രീ. ഡോ: അലക്സാണ്ടർ മർത്തോമ്മാ വലിയമെത്രാപ്പോലീത്താ
  • ഡോ: വി.സി മാത്യു റോയി
  • ഡോ: കെ.എം മത്തായി
  • മധ്യതിരുവിതാംകൂറിലെ ബാസ്കറ്റ് ബോളിന്റെ തലതൊട്ടപ്പനായ ശ്രീ.കെ ശാമുവേൽ തോമസ്
  • ശ്രീ. ജോർജ് തോമസ് ഐ.ഇ.എസ്
  • കുറിയന്നൂർ സിസ്റ്റേഴ്സ്
  • മദ്രാസ് ക്രസ്ത്യൻകോളജ് സുവോളജി വിഭാഗം മേധാവിയും പ്രശസ്ത ശലഭ നിരീക്ഷകനുമായ ഡോ: മനു മാത്യു

ഭൗതികസൗകര്യങ്ങൾ

നല്ലൊരു ചുറ്റുമതിലും ഗെയ്റ്റും കളിമുറ്റവും പാചകപ്പുരയും കുട്ടികൾക്കും അധ്യാപകർക്കും ഉപയോഗിക്കത്തക്ക വിധത്തിൽ ഉള്ള ടോയ് ലെറ്റുകളും, ആധുനിക രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള കംപ്യൂട്ടർ ലാബ് ബലവത്തായ കെട്ടിടം എന്നിവ ഈ സ്‌കൂളിനുണ്ട്. എല്ലാ വർഷവും ആവശ്യമായ നവീകരണങ്ങൾ നടത്തിവരുന്നു. ജൈവവൈവിധ്യ ഉദ്യാനം, മിനിപാർക്ക്, പച്ചക്കറിത്തോട്ടം, വിദ്യാലയങ്ങൾക്ക് കൈറ്റ്സ് അനുവദിച്ച ലാപ്പ്ടോപ്പുകളും പ്രൊജക്ടറും വലിയകാലായിൽ ശ്രീ.വി.ടി തോമസ് സംഭാവന ചെയ്ത ഡെസ്കടോപ്പ് കംപ്യൂട്ടറും സ്ക്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ജൈവവൈവിധ്യ ഉദ്യാനം
  • ലഘു പരീക്ഷണങ്ങൾ
  • ജൈവപച്ചക്കറികൃഷി
  • ദിനാചരണം
  • വിദ്യാരംഗം കലാ സാഹിത്യ വേദി

സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ

വഴികാട്ടി