ജി.എച്ച്.എസ്. എസ്. അഡൂർ/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാരംഗം കലാസാഹിത്യവേദി



ജി.എച്ച്.എസ്.എസ്. അഡൂര്‍



കവിത
കാര്‍മേഘത്തിന്റെ നൊംബരം



അകലെ അകലെ കാര്‍മേഘം
ഇവിടെ താഴ്വരയില്‍ വേദനകള്‍
മഴയില്ലാത്തൊരു വേദനകള്‍
സൂര്യഭഗവാന്റെ കോപാഗ്നിയില്‍ വെന്തുരുകുന്ന കാര്‍മേഘം

വിങ്ങിപ്പൊട്ടും മനസ്സിലെ
വിങ്ങിനില്‍ക്കും വേദനകള്‍
ഓര്‍ത്തോര്‍ത്ത് തേങ്ങുംബോള്‍
ഇറ്റിറ്റായി വീഴുന്ന കണ്ണുനീര്‍തുള്ളികള്‍ മഴയായി ഭൂമിയില്‍ പതിക്കുന്നു

സര്‍വ്വചരാചരങ്ങളും കണ്‍കുളിര്‍പ്പിക്കും കാഴ്ചകള്‍
സസ്യങ്ങളും മരങ്ങളും നൃത്തമാടിച്ചിരിക്കുന്നു
കുളവും പുഴകളും കവിഞ്ഞൊഴുകുന്നു
ഒടുവില്‍ സൂര്യഭഗവാന്റെ കോപാഗ്നിയില്‍ നീലമേഘത്തിന്‍ കണ്ണുനീര്‍തുള്ളികള്‍ വെന്തുരുകിത്തീരുന്നു

എങ്ങോപോയിമറഞ്ഞു മേഘത്തിന്‍ ഉറവിടങ്ങള്‍
സര്‍വ്വചരാചരങ്ങളും നിലച്ചുതുടങ്ങുന്നു
വീണ്ടും വേദനകള്‍ ഒഴുകി വരുന്നു