ലിറ്റിൽ കൈറ്റ്സ് എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ

 

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂർ നഗരത്തിൽ നിന്നും 8 കി.മീ. ദൂരെ കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്തിലാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. ചരിത്രം അതിന്റെ ദൃഡനിശ്ചയങ്ങൾകൊണ്ടും പിൻമടക്കമില്ലാ കുതിപ്പുകൾ കൊണ്ടും പിൽക്കാല തലമുറകൾക്ക് അഭിമാനഭരിതമായ ഓർമ്മകളും പൈതൃകവും പകർന്നു നൽകിയ മണ്ണാണ് കരിവെള്ളൂർ എ.വി.സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളും അത്തരം ധീരസമരങ്ങളുടെ ഉപലബ്ധിയാണ്.

1958 ജൂൺ 24 ന് പള്ളിക്കൊവിലെ ഒരു താൽക്കാലിക ഓലഷെഡ്ഡിൽ ശ്രീ.കെ.ടി.എൻ.സുകുമാരൻ നമ്പ്യാർ എന്ന ഏകാധ്യാപകനുമായി ഉദ്ഘാടനം ചെയ്യപ്പെട്ട ഈ വിദ്യാലയം ഉത്തരകേരളത്തിലെ ഉത്തുംഗ വിദ്യാകേന്ദ്രങ്ങളിലൊന്നായി വളർന്നുവന്നത് എണ്ണമറ്റ മനുഷ്യരുടെ നിരന്തര പ്രയത്നത്തിന്റെയും സമർപ്പണത്തിന്റേയും ഫലമായിട്ടാണ്, പഴയ മലബാറിന്റെ വടക്കേ അറ്റത്തെ ഈ ദരിദ്രഗ്രാമത്തിലെ ജനത തങ്ങളുടെ വരാനിരിക്കുന്ന തലമുറകളുടെ വിദ്യാഭ്യാസത്തിനും വികസിതജീവിതത്തിനും വേണ്ടി നെയ്തസ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുവേണ്ടി നടത്തിയ ദീർഘസമരത്തിൽ അതിന്റെ നായകനായി മുന്നിൽ നിന്ന കരിവെള്ളൂരിന്റെ വീരപിതാവ് എ.വി. യുടെ മഹാസ്മാരകമായി ഇപ്പോൾ മാറിക്കഴിഞ്ഞ എ.വി.സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
   ഫ്രീഡം ഫെസ്റ്റ്   ഡിജിറ്റൽ മാഗസിൻ   LK Alumni   2018-20   2019-21   2020-23   2021-24   2022-25  
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
22-06-2025Lk13105
13105-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13105
യൂണിറ്റ് നമ്പർLK/2018/13105
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
അവസാനം തിരുത്തിയത്
22-06-2025Lk13105

ഹൈടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "കൈറ്റി"ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഇന്ത്യയിലെ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ ഐ സി ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ( KERALA INFRASTRUCTURE TECHNOLOGY FOR EDUCATION [KITE]). 2018 ഓടുകൂടിയാണ് ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതി രൂപീകരിക്കപ്പെട്ടത്. ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2018 ജൂലായ് 22 ന് ലിറ്റിൽ കൈറ്റ്സ് സംരംഭം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് ഹൈടെക്ക് ഉപകരണങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചും അവ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും വ്യക്തമാക്കിക്കൊടുക്കുകയും അത് ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

"https://schoolwiki.in/index.php?title=Lk13105&oldid=2717719" എന്ന താളിൽനിന്ന് ശേഖരിച്ചത്