അഹങ്കാരത്തിന്റെ
അധിപത്യങ്ങൾക്കുമേൽ വീണ
കനത്ത കരിമ്പടം പോൽ
കൊറോണ
ആഗോളഗ്രാമമെന്നൊരാ
വീമ്പുപറച്ചിൽ
തട്ടിയുടച്ചൊരു കരിംപൂച്ചയായ്
കൊറോണ
ജീവിതമല്ല ജീവനാണ്
വലുതെന്ന തിരിച്ചറിവേകി
മഹാമാരിയായ്
കൊറോണ
പരനായി ത്യജിക്കാൻ ഉതകിയ
ജന്മങ്ങൾ
നേർസാക്ഷ്യമാക്കി
കൊറോണ
നാമല്ല ഭൂമിയാണ് നമ്മെ കൈവശം
വച്ചിരിക്കുന്നതെന്ന സത്യം
വിളിച്ചോതി
കൊറോണ