ഒരു തൈ നടുന്നുനാം നാളായീമണ്ണിലൊരു -
വസന്തോത്സവം തീർക്കാൻ .......
മറയുന്ന മാമഴക്കാടിനെ,മയങ്ങുന്ന പുഴകളെ ഒക്കെ വിളിച്ചുണർത്താൻ
കനിവറ്റ കാലം കരിച്ച വർണ്ണാഭമായ് ശലഭജന്മങ്ങളെ വീണ്ടെടുക്കാൻ
അകലെ മറഞ്ഞൊരു തുമ്പികളെ ; ഓമനക്കിളികളെ ഒക്കെ തിരിച്ചു കിട്ടാൻ
മധുരമാന്തോപ്പുകൾ മുക്കുറ്റി മുറ്റങ്ങൾ കറുക വരമ്പുകൾ വീണ്ടെടുക്കാൻ ....
ഇടമുറിയാതെ തിമിർത്തുപെയ്യും പ്രിയ
തിരുവാതിരക്കളി തിരിച്ചുകിട്ടാൻ ...
ഒരു തൈ നടുന്നുനാം നാളായീമണ്ണിലൊരു -
വസന്തോത്സവം തീർക്കാൻ .......