അവധിക്കാലം വന്നടുത്തു
വേനലിൻ കടുത്ത ചൂടും
വരൾച്ച എന്ന ദുഃഖ സ്വരം
നാടാകെ പരന്നു
മരങ്ങളെല്ലാം പട്ടുപോയല്ലോ
കൂടെ കുളിരും നീരുറവയും
നാടിൻ വികസനമേറുന്നല്ലോ
കൂടെ സൂര്യകോപവും
മണ്ണിൽ പച്ചപ്പേകീടാം
പ്രകൃതിസമ്പത്തു കരുതീടാം
സൽപ്രവർത്തികൾ ചെയ്തീടാം
നമുക്ക് നല്ല നാളേക്കായ്