തുമ്പപ്പൂ പൂക്കുന്ന പാടത്തു ഞാനൊരു സ്വപ്നവിമാനത്തിൽ ചെന്നൊരിക്കൽ .......
അമ്പമ്പോ എന്തൊരു ചേലാണാ അമ്പിളി മാമന്റെ കൊമ്പിലിരുന്ന് കാണാൻ......................
കൈയെത്തും ദൂരത്തെ നക്ഷത്ര പൂവുകൾ തൊട്ടൊന്നു ചൂടുവാൻ മോഹിച്ചു പോയി........
മാമൻ അടുപ്പൂതി കത്തിച്ച് തിളപ്പിച്ച പൂനിലാ പായസം കുടിപ്പിച്ചെന്നേ...........
മണ്ണിൽ കളിച്ചു ചെളിയാർന്ന മേനിയിൽ വെണ്ണക്കൽ കൊണ്ടു കഴുകിച്ചെന്നെ...............
വിണ്ണോളം പൊങ്ങും മലകളെ പറിച്ചിട്ടു കുന്നിക്കുരുവായി കൈയിൽ തന്നു..............................
മിന്നുന്ന താരകളെ കൈയാൽ പറിച്ചൊരു പൂമാല കെട്ടിയെൻ മാറിലിട്ടു........................