ഒരു മരം നമുക്ക് നടാം
ഒരു തണൽ നമുക്കുണ്ടാകാം (2)
തണൽ തരും മരം നാം...
എന്തിനു പിഴുതെറിയണം
വൃക്ഷം നമുക്ക് സംരക്ഷിക്കാം
ഒരാപത്തിൽ അതു നമ്മെ തുണയ്ക്കും
ഒരു മരം നമുക്ക് നടാം
ഒരു തണൽ നമുക്കുണ്ടാക്കാം
ഫലങ്ങൾ നൽകും മരത്തെ നാം എന്തിനു പിഴുതെറിയണം
മരങ്ങൾ നിൽക്കും ഭുമിയിലല്ലോ പരിസ്ഥിതിയെ നാം സംരക്ഷിക്കും
പരിസ്ഥിതിയിൽ നമ്മൾ ധാരാളം അനുഭവിക്കുന്നു ദുഃഖം
പുകകൾ പോലുള്ള ധാരാളം മലിനം നാം അനുഭവിക്കുന്നു, രോഗം പിടിപെടുന്നുവല്ലോ
നാടിനു നമ്മൾ നൽകിയത് മലിനം എന്നൊരു നാമം
ഒരു മരം നമുക്ക് നടാം
ഒരു തണൽ നമുക്കുണ്ടാക്കാം
പരിസ്ഥിതിക്ക് നാം തുണ.....
നമ്മൾ നൽകും കാവൽ, ഒറ്റക്കെട്ടായി
നമുക്ക് നമ്മൾ, പരിസ്ഥിതിക്ക് നമ്മൾ (2)
ഒരു മരം നമുക്ക് നടാം
ഒരു തണൽ നമുക്കുണ്ടാക്കാം......