ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/കൊറോണ ഒരു ഓർമപ്പെടുത്തൽ

കൊറോണ ഒരു ഓർമപ്പെടുത്തൽ

മനുഷ്യനെ ഭയപെടുത്തുനിന്ന പല പ്രകൃതിക്ഷോഭങ്ങളും കാലാകാലങ്ങളിൽ ഉണ്ടായിട്ടുണ്ട് .കൊടും കാറ്റ് ,പ്രളയം ,ഉരുൾ പൊട്ടൽ ,അഗ്നി പർവത സ്ഫോടനം അങ്ങനെ പലതും ഉദാഹരണം ആണ് .മനുഷ്യൻ തന്റെ ബുദ്ധിയും കഴിവും ഉപയോഗിച്ച ഇത്തരം പ്രതിസന്ധികളെ നേരിടാറുണ്ട് .ഈ ലോകംതന്റേതുമാത്രം ആണെന്നും അതിനെ കാൽ കീഴിൽ ആക്കാൻ കഴിയും എന്നും മനുഷ്യൻ അഹങ്കരിക്കുന്നു .എന്നാൽ ഇന്ന് കേവലം ഒരു വൈറസിന് മുന്നിൽ മനുഷ്യൻ പകച്ചു നില്കുന്നു .വിവിധ രാജ്യങ്ങളിൽ ആയി ഈ വൈറസിന്റെ പ്രഹരം എറ്റു മരിച്ചു വീണവരുടെ എണ്ണം കൂടികൊണ്ടിരിക്കുന്നു എന്നിട്ടും ഇതിനെതിരെ ഉള്ള മരുന്ന് കണ്ടുപിടിക്കാൻ നമുക്ക് ആയിട്ടില്ല .മനുഷ്യൻ ഒഴികെ ഉള്ള എല്ലാ ജീവജാലങ്ങളും സ്വതന്ത്രരായി നടക്കുമ്പോൾ മനുഷ്യൻ മാത്രം പുറത്തു ഇറങ്ങാതെ വീട്ടിൽ ഭയന്ന് ഇരിക്കേണ്ടി വരുന്നു .ഇത് ഒരു ഓർമപ്പെടുത്തൽ ആണ് .മനുഷ്യൻ പ്രകൃതിയോട് ചെയ്ത ക്രൂരതയുടെ തിരിച്ചടി ആയി ഇതിനെ കാണാനും ,പ്രകൃതി സംരക്ഷണം മനുഷ്യന്റെ നിലനില്പിന്ന് ആവശ്യമാണെന്നു ബോധം ഉണ്ടാക്കാനും നമ്മുക്ക് കഴിയണം .അതിനാൽ പ്രകൃതി സംരക്ഷണത്തിന് ,പ്രകൃതിയുടെ താളം അറിയുന്നതിന് നമ്മുക്ക് ഈ ലോക്ക്ഡൗണിനെ മാറ്റി എടുക്കാം . ഒരു നല്ല നാളേക്ക് ആയി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം .

സഞ്ജീവൻ.എം എസ്
7B എച്ച് എസ് ചെട്ടികുളങ്ങര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം