സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/അഹങ്കാരിയായ സൂര്യകാന്തി

അഹങ്കാരിയായ സൂര്യകാന്തി

ഒരിടത്ത് ഒരു ഗ്രാമത്തിൽ നിറയെ സൂര്യകാന്തി പൂക്കൾ ഉണ്ടായിരുന്നു. അവർക്ക് വേണ്ടത്ര സൂര്യപ്രകാശവും മഴയും ലഭിക്കുമായിരുന്നു. അതുകൊണ്ടു തന്നെ അവർ വളരെ സന്തോഷത്തിലായിരുന്നു. പക്ഷേ അവരിൽ ഒരു സൂര്യകാന്തിക്ക് മാത്രം സന്തോഷമുണ്ടായിരുന്നില്ല.കാരണം പൊക്കവും ഭംഗിയും ഉണ്ട് എന്ന അഹങ്കാരമായിരുന്നു അതിന്. അതുകൊണ്ടു തന്നെ ഇത് മറ്റു സൂര്യകാന്തികളുടെ കുറ്റവും കുറവും പറഞ്ഞ് അവരെ പരിഹസിക്കുമായിരുന്നു. അങ്ങനെ മറ്റു സൂര്യകാന്തികളെ കരയിപ്പിക്കുന്നത് ഈ സൂര്യകാന്തിയ്ക്കൊരു ശീലമായി. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു കൂടുംബം പിക്നിക്കിനായി ഇവിടെ വന്നു. വന്നവരിൽ ഒരു ചെറിയ കുട്ടി പൂക്കളെ ആസ്വദിക്കാനായി സൂര്യകാന്തികൾ ഉള്ളടത്തേയ്ക്ക് എത്തി. അതിൽ നിന്നും ഏറ്റവും മനോഹരമായ ഒരു പൂ ആ കുട്ടി കണ്ടെത്തി. കണ്ടെത്തിയത് ആ അഹങ്കാരിയായ സൂര്യകാന്തിയെ ആയിരുന്നു. കുട്ടി അതിനെ വലിച്ചെടുത്തു. വേദന കൊണ്ടത് നിലവിളിച്ചു. ഒരിക്കലും താൻ തന്റെ ഭംഗിയിൽ അഹങ്കരിക്കരുതായിരുന്നെന്നും അഹങ്കരിച്ചത് തെറ്റായി പോയെന്നും അതിന് മനസ്സിലായി. അതോടെ ആ സൂര്യകാന്തി പൂവിന്റെ അഹങ്കാരം അവിടെ തീർന്നു.

സാനിയ കെ എ
9 C സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ