സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/പ്രകൃതി തൻ തേങ്ങൽ

പ്രകൃതി തൻ തേങ്ങൽ

പ്രകൃതിയാമം അമ്മതൻ
മടിത്തട്ടിൽ;
തലചായ്ച്ചുറങ്ങീടുന്നോർ
 വിഷവായു ശ്വസിക്കിൽ,
ശ്വാസം മുട്ടി പിടയുമ്പോൾ
പ്രകൃതിയും കരഞ്ഞീടുന്നു!
 പക്ഷികൾ തൻ കളിചിരിയും
കാറ്റിൻ തെന്നലും;
പുഴതൻ കാളകളനാദവും
  ഇന്നു മാഞ്ഞുപോയിടുന്നു.
 പാടങ്ങൾ നികത്തിയും
കുന്നുകൾ നിരത്തിയും;
 പാറതൻ മാറു പിളർക്കുന്ന
ഗർജ്ജനവും,
 ഇത് കേട്ട് പ്രകൃതി തൻ
മനസ്സ് നടുങ്ങുന്നു.
പ്രകൃതിയെ സംരക്ഷിച്ചിടുകിൽ ;
 അമ്മതൻ മാറിടം ചുരണീടും പോൽ;
 പ്രകൃതിയും തൻ മാറിടം
ചുരന്നീടുന്നൂ...
 

അനില. കെ എസ്
9 A സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏടച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത