മുഖംമറച്ചു വെളുത്ത വസ്ത്രം
ധരിച്ച വേഷക്കാർ
നമുക്കു വേണ്ടിപ്പൊരുതി
നില്ക്കും
മാലാഖക്കൂട്ടം.
നാടൊട്ടുക്കും നിറഞ്ഞു
നില്ക്കും
രോഗപ്പേമാരി
നമുക്കു വേഗം തുരത്തി -
ടാനായ്
ഒരുങ്ങി നിന്നീടാം.
അതിന്നു വേണ്ടിയാദ്യം
നമ്മൾ
അകന്നു നില്ക്കേണം.
അതിന്റെയൊപ്പം നമ്മുടെ
ദേഹം
കഴുകി നില്ക്കേണം.
പരീക്ഷയില്ലാതകന്നു
പോയ
പരീക്ഷണ ക്കാലം
അടുത്ത കൊല്ലം കരുത്ത
രായി
പിടിച്ചു വാങ്ങീടാം.