സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ആഷിക്കിൻ്റെ അവധിക്കാല കൊറോണ അനുഭവം

ആഷിക്കിൻ്റെ അവധിക്കാല കൊറോണ അനുഭവം

എൻ്റെ ഈ അവധിക്കാലം വളരെ വേദന നിറഞ്ഞതാണ്.ടിവിയിലും, പത്രത്തിലും വാർത്തകൾ കാണുമ്പോഴും വായിക്കുമ്പോഴും ലക്ഷകണക്കിന് ആളുകൾ കൊറോണ ബാധിച്ച് മരിക്കുന്നതാണ് കാണാൻ കഴിഞ്ഞത്.ഞങ്ങൾക്കു പുറത്തു പോകുവാൻ സാധിക്കുന്നില്ല. ഇപ്പോൾ ഇടയ്ക്കിടെ കൈകൾ കഴുകേണ്ടി വരുന്നു.
പപ്പയും, അമ്മയും, അനുജനും ഒരുമിച്ച് വീട്ടിലിരുന്ന് ടിവി കാണുവാനും, കളിക്കുവാനും, കൃഷിയിൽ ഏർപ്പെടുവാനും സാധിക്കുന്നു. ഇനി ഒരിക്കലും കൊറോണ എന്ന മഹാമാരി കടന്നു വരരുത് എന്ന പ്രാർത്ഥനയുണ്ട്. ഇതാണ് എൻ്റെ ഈ അവധിക്കാല കൊറോണ അനുഭവം

ആഷിക്ക് എ.എസ്
1 C സ്റ്റെല്ലാ മാരീസ് എൽ.പി.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം