കോഴിക്കോട് ജില്ലയുടെ വടക്കു കിഴക്കുഭാഗത്തു വയനാടൻ മലകളുടെ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്  തിരുവമ്പാടി. തെക്കേ നമ്പിപ്പറ്റു മലവാരം, വടക്കേ നമ്പിപ്പറ്റു മലവാരം  എന്നൊക്കെയാണ് പഴയ രേഖകളിൽ ഈ സ്ഥലം അറിയപ്പെടുന്നത്. ഈ പ്രദേശത്തു കാനക്കോഡ്  എന്ന സ്ഥലത്തു പാറയുടെ മദ്യത്തിൽ ശ്രീ കൃഷ്ണ ക്ഷേത്രം സ്ഥാപിക്കപ്പെട്ടത് മുതൽ ആണ് ഈ പ്രദേശം തിരുവമ്പാടി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത് എന്ന് കണക്കാക്കപ്പെടുന്നു.

               ഈസ്റ്റ് ഇന്ത്യ കമ്പനിയുമായുള്ള കരാർ പ്രകാരം പെൺവഴി മരുമക്കത്തായക്കാരായ കല്പകശ്ശേരിയിലെ കാരണവർ തിരുവമ്പാടിയുടെ അധികാരി ആയി തീർന്നു.ഒരിക്കൽ ബ്രാഹ്മണരുടെ ക്ഷേമം അന്വേഷിക്കാൻ വന്ന കോട്ടയം രാജാവ് ജനവാസമുണ്ടായിരുന്ന സ്ഥലങ്ങളുടെ അവകാശം കല്പകശ്ശേരി കാരണവർക്ക് കൊടുത്തു. കൂടാതെ കോട്ടയം രാജാവ് മണ്ണിലേടത് തറവാട്ടിൽ വന്ന താമസിക്കുകയുണ്ടായി. അവരുടെ  ആതിഥ്യ  മര്യാദകളിൽ തൃപ്തനായ രാജാവ് തിരുവമ്പാടിയില് മലവാരങ്ങൾ മണ്ണിലേടത് മാളമ്മക്ക് ഒറ്റിയായി ചാർത്തി കൊടുത്തു. ഇവർ രണ്ടു കൂട്ടരും അങ്ങനെ തിരുവമ്പാടിയുടെ ജന്മികളായി .

            പ്രദേശത്തെ നായർ തറവാടുകളോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ആശാൻ കളരികളായിരുന്നു ആദ്യ വിദ്യ കേന്ദ്രങ്ങൾ. കല്പകശ്ശേരി ജന്മിമാർ മുൻകൈയെടുത്തു സ്ഥാപിച്ച ഈ സ്ഥാപനം നന്ദനാശ്ശേരി സ്കൂൾ എന്ന അറിയപ്പെടുന്നു.പിന്നീട്  കുട്ടികളുടെ കുറവ് മൂലം ഈ വിദ്യാലയങ്ങൾ  നിന്ന് പോയി

           രണ്ടാം ലോക മഹാ യുദ്ധത്തെ തുടർന്ന് തിരുവിതാംകൂർ ഭാഗത്തു നിന്നും വടക്കൻ കേരളത്തിലേക്ക് കുടിയേറ്റം ഉണ്ടായി.1942 ൽ കുടിയേറ്റം ആരംഭിച്ചു .

             1947  ൽ സേക്രഡ് ഹാർട്ട് വിദ്യാലയത്തിന് തുടക്കം കുറിച്ചു