സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
അച്ഛൻറെയും അമ്മയുടെയും പുന്നാര മോളാണ് അമ്മുക്കുട്ടി. കുടുംബസമേതം അവർ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് പതിവായിരുന്നു. എന്നാൽ കുറേ ദിവസം സ്കൂളിൽ ഒന്നും പോകാതെ അടുപ്പിച്ച് വീട്ടിൽ ഇരുന്നപ്പോൾ അവൾക്ക് പുറത്തുപോയി ഭക്ഷണം കഴിക്കണമെന്ന് വല്ലാത്ത ആഗ്രഹം. അവൾ അത് അച്ഛനോടും അമ്മയോടും പറഞ്ഞു. അവർ അതിനു സമ്മതിച്ചില്ല. അവൾക്ക് വല്ലാത്ത വിഷമം തോന്നി. എന്നാൽ കുറേ കഴിഞ്ഞപ്പോൾ അവളുടെ അമ്മ അവളോട് കൊറോണാ എന്ന മഹാമാരി ലോകം മുഴുവൻ പടർന്നുപിടിക്കുന്നതിനെ പറ്റി പറഞ്ഞു. നാം പുറത്തുപോയി വരുമ്പോൾ നാം അറിയാതെ കയറി കൂടുന്ന രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നു. അങ്ങനെ നമ്മൾ രോഗികളായി മാറുന്നു. നാം നമ്മുടെ ശരീരവും പരിസരവും വൃത്തിയായി സൂക്ഷിച്ചു വ്യക്തിശുചിത്വം പാലിച്ച് നമ്മുടെ രാജ്യം നേരിടുന്ന മഹാവിപത്തിൽ നിന്നും രക്ഷനേടാം. ജനങ്ങൾ വീടിനു പുറത്തിറങ്ങാതെ ഗവൺമെന്റ് അറിയിക്കുന്ന നിയമങ്ങളൊക്കെ പാലിച്ച് കൊറോണ എന്ന ഭീകരനെ നമ്മുടെ ഇടയിൽ നിന്നും തൂത്ത് എറിയണമെന്നും അമ്മ അവൾക്ക് പറഞ്ഞു കൊടുത്തു. മിടുക്കിയായ അമ്മു കുട്ടിക്ക് അപ്പോൾ കാര്യങ്ങളൊക്കെ പെട്ടെന്ന് മനസ്സിലായി. അച്ഛനും അമ്മയും ഉണ്ടാക്കിത്തരുന്ന ഭക്ഷണം മാത്രം ഇനി എനിക്ക് മതിയെന്ന് മിടുക്കിയായ അമ്മുക്കുട്ടി പറഞ്ഞു. അതുകേട്ട് അച്ഛനും അമ്മയ്ക്കും വളരെയധികം സന്തോഷമായി.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |