സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/സ്കൗട്ട്&ഗൈഡ്സ്

ഗൈഡ്സ്

സേക്രഡ് ഹാർട്ട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ് വിദ്യാർഥിനികൾ കോവിഡ് പ്രതിസന്ധിക്കിടയിലും അവരുടെ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ ഗൈഡ്സ് ടീച്ചേഴ്സ് സിമി യുടെയും ഷീന പുല്ലൻ കുന്നേലിൻറെയും നേതൃത്വത്തിൽ നടത്തി വരുന്നു

  • ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും പച്ചക്കറി തോട്ടവും പൂന്തോട്ടവും പരിപാലിക്കുകയും ചെയ്തു ജൂൺ 6 ലോക ലഹരി വിരുദ്ധ ദിനത്തിൽ കുട്ടികൾ പ്രതിജ്ഞയെടുക്കുകയും വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു
  • കണ്ണൂർ ജില്ലാ ക്യാൻസർ കൺട്രോൾ  കൺസോർഷ്യംവും മലബാർ കാൻസർ സെൻററും ചേർന്നു നടത്തിയ പുകയിലവിരുദ്ധ മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ അഭിരാമി കെ ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
  • മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ആൻറി ഡ്രഗ് ഡേ ട്രോൾ കോമ്പറ്റീഷനിൽ ഒന്നും രണ്ടും സ്ഥാനം മേധാ എം കെ, അനുഗ്രഹ ശ്യാം എന്നിവർക്ക് ലഭിച്ചു ആഗസ്റ്റ്  ഒന്ന്  സ്കാർഫ് ദിനത്തിൽ കുട്ടികൾ അവരുടെ വീടുകളിൽ ഉള്ളവരെ സ്കാർഫ് അണിയിച്ച് ആദരിച്ചു.
  • ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ഫ്ലാഗ് നിർമ്മിക്കുകയും ദേശഭക്തിഗാനം ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു
  • ഓണത്തോടനുബന്ധിച്ച് മട്ടന്നൂർ എച്ച്എസ്എസിൽ വെച്ച് നടത്തിയ ഓണപ്പാട്ട് മത്സരത്തിൽ ആമിനാ നോഹ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ബോട്ടിൽ ആർട്ട് മത്സരത്തിൽ യുപി വിഭാഗത്തിൽ ആദിത്യ ടി എസ്ന് രണ്ടാം സ്ഥാനം ലഭിച്ചു.
  • ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ജില്ലാതല മത്സരത്തിൽ അഭിരാമി കെ യ്ക് ഒന്നാം സ്ഥാനം ലഭിച്ചു
  • സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ അധ്യാപകർക്ക് ആശംസകാർഡുകൾ നിർമ്മിച്ച അയക്കുകയും വീഡിയോ തയ്യാറാക്കുകയും ചെയ്തു
  • ഒക്ടോബർ 1 വയോജന ദിനത്തിൽ വീട്ടിലുള്ള വൃദ്ധരെ ഷാൾ അണിയിച്ചും പൂക്കൾ നൽകിയും ആദരിച്ചു.
  • ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കുട്ടികൾ അവരുടെ വീടും പരിസരവും വൃത്തിയാക്കി.
  • കേരളപ്പിറവി ദിനത്തിൽ മട്ടന്നൂർ വച്ച് നടത്തിയ ബോട്ടിൽ ആർട്ട് മത്സരത്തിൽ പ്രാർത്ഥന  അനി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • നവംബർ 14 ശിശുദിനത്തിൽ കാർഡുകൾ നിർമ്മിച്ചു.
  • ഡിസംബർ 3 ന ഭിന്നശേഷി ദിനത്തിൽ കുട്ടികൾ അവരുടെ വീടുകളിൽ രാത്രി 7 മണിക്ക് ദീപം തെളിച്ചു.               
  • ജനുവരി 8ന് നടന്ന രാജ്യപുരസ്കാർ പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും 15 കുട്ടികൾ പങ്കെടുത്തു.
  • തെരുവിൽ കഴിയുന്ന വൃദ്ധർക്കും ആലംബഹീനർക്കും  മാസത്തിലൊരിക്കൽ പൊതിച്ചോറ് വിതരണം ചെയ്തുവരുന്നു