സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/സ്കൗട്ട്&ഗൈഡ്സ്-17
== സ്കൗട്ട് ==
2017-18 വർഷത്തിലെ എസ് എച്ച് എച്ച് എസ് എസ് ദ്വാരക സ്കൂളുലെ സ്കൗട്ട് ട്രൂപ്പിലെ സ്കൗട്ട് മാസ്റ്റർ ആയ ബിനു ജെയിംസിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സ്കൗട്ട് ട്രൂപ്പ് ആരംഭിച്ചു. ട്രൂപ്പിലെ ലീഡറായി ജെസ്വിൻ ഷിനോജിനെ തിരഞ്ഞെടുത്തു. ട്രൂപ്പിലെ 32 പേരടങ്ങുന്ന ഈ സ്കൗട്ട് അംഗങ്ങളെ 4 പട്രോളുകളായി തിരിച്ചു. പട്രോളുകളായ ലയൺ, ടൈഗർ, ഹോഴ്സ്, ഈഗിൾ എന്നീ 8 പേരടങ്ങുന്ന ഓരോ പട്രോളിലും ഒരു ലീഡറെയും അസ്റ്റന്റ് ലീഡറെയും നിയമിച്ചു. ലയൺ പട്രോളിന്റെ ലീഡറായി അജയ് ജോസഫും അസ്റ്റിന്റ് ലീഡറായി സൽമാൻ ഫാരിസിനെയും തിരഞ്ഞെടുത്തു. ടൈഗർ പട്രോളിൽ ജോബ് ഷാജിയെയും അസ്റ്റന്റ് ലീഡറായി അബിൻ മാത്യുവിനെയും തിരഞ്ഞെടുത്തു. ഹോഴ്സ് പട്രോളിൽ ജെസ്വിൻ ഷിനോജും അസ്റ്റിന്റ് ലീഡറായി അസ്ലം കെ എയെയും തിരഞ്ഞെടുത്തു. ഈഗിൾ പട്രോളിൽ എബിൻ തോമസിനെയും അസ്റ്റിന്റ് ലീഡറായി ബേസിലിനെയും തിരഞ്ഞെടുത്തു. ട്രൂപ്പിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തിവരുന്നു. ആഗസ്റ്റ് 15 ഞങ്ങളുടെ ട്രൂപ്പ് സജിവമായി പ്രവർത്തിച്ചു. തുടർന്നു ഞങ്ങൾ ചെയ്ത പ്രവർത്തനം കിച്ചൻ ഗാർഡൻ പ്രവർത്തനമാണ്. സ്കൂളിന്റെ അടുക്കളയ്ക്കു സമീപമുള്ള കാട് വെട്ടി തളിയ്ക്കുകയും അവിടെ പച്ചക്കറികൾ നടുകയും ചെയ്തു. പിന്നീട് എല്ലാ ദിവസവും അതിനു വെള്ളമൊഴിക്കുകയും വളമിട്ട് പരിപാലിക്കുകയും ചെയ്തു. കുറച്ചു മാസങ്ങൾക്കു ശേഷം ഞങ്ങൾ അതിന്റെ വിളവെടുത്തു. പിന്നീട് ഞങ്ങൾ സി.ഒ.എച്ച് കൂടി. യൂണിറ്റ് ക്യാമ്പ് നടത്തുവാൻ തീരുമാനിച്ചു. ഞങ്ങൾ വെള്ളിയാഴ്ച്ച വൈകുന്നേരം ഒത്തുകൂടുകയും യൂണിറ്റ് ക്യാമ്പ് ആരംഭിക്കുകയും ചെയ്തു. യൂണിറ്റ് ക്യാമ്പിൽ എസ്.എംന്റെ നേതൃത്വത്തിൽ ക്യാമ്പ് ഫയർ നടത്തുകയും കുുട്ടികളെ കളിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച്ച ഉച്ചയോടെ യൂണിറ്റ് ക്യമ്പ് അവസാനിക്കുകയും ചെയ്തു. ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് സ്കൗട്ട് നല്ല രീതിയിൽ മുന്നോട്ടു പോകുന്നു