സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ അനുസരക്കേടിന്റെ ഫലം
അനുസരക്കേടിന്റെ ഫലം
മണിയൻ അണ്ണാനും കൂട്ടുകാരും മഞ്ചാടിക്കാട്ടിലായിരുന്നു താമസിച്ചിരുന്നത്. മധുരഫലങ്ങൾ കൊണ്ടു നിറഞ്ഞ മനോഹരമായ കാടായിരുന്നു അത്. മധുരഫലങ്ങൾ ഭക്ഷിച്ചും കളിച്ചും ചിരിച്ചും അവർ സന്തോഷത്തോടെ കഴിഞ്ഞു. അങ്ങനെയിരിക്കെ മഴക്കാലം വന്നു. അപ്പോൾ മണിയന്റെ അമ്മ മണിയനെയും കൂട്ടുകാരെയും അടുത്ത് വിളിച്ചു... സ്നേഹത്തോടെ പറഞ്ഞു.. മഴക്കാലമാണ് സൂക്ഷിക്കണം.. രോഗങ്ങൾ വരും.. മറ്റു ജീവികൾ ഭക്ഷിച്ച ഫലങ്ങൾ കഴിക്കരുത്, മഴയത്തു കളിക്കുകയും അരുത്. അവരുണ്ടോ ഇത് കേൾക്കുന്നു. മഴയത്തു കളിച്ചും വൃത്തിയില്ലാത്ത ഭക്ഷണം കഴിച്ചും നടന്നു.. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഓരോരുത്തർക്കായി അസുഖങ്ങൾ വരാൻ തുടങ്ങി. മണിയനും ആശുപത്രിയിൽ ആയി.. അവശനായി കിടന്ന മണിയനെ അമ്മ ആശ്വസിപ്പിച്ചു.. അമ്മ പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ ഇന്ന് ദുഃഖിക്കേണ്ടി വരുമായിരുന്നോ?? മണിയന്റെ കണ്ണു നിറഞ്ഞു... ഇനി ഒരിക്കലും ഞാൻ അനുസരണ ക്കേട് കാണിക്കില്ല അവൻ പറഞ്ഞു.... കൂട്ടുകാരെ മഴക്കാലമാണ് വരുന്നത് കരുതലോടെ ഇരിക്കാം.. ഭയം വേണ്ട ജാഗ്രത മതി..
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |