സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ ലയം

ലയം

 തമസ്സിൻപൊയ്മുഖമണിഞ്ഞൊര,
 വിജനതയിൽ മുങ്ങിയ ത്വൽ വേളയിൽ,

വിതൂരതയിലിതാ മിഴികോർക്കുന്നുഞാനീ

ഇരുളണഞ്ഞൊര കാര്മേഘംപോൽ
  
നീളൻ ഇരുണ്ട കൂന്തലിന് മറവിൽ,

എന്മുഖം നോക്കി മന്ദഹസിച്ചീടുമാ -

കിനാങ്കിതമാം വൻവൈഷമ്യത്തെ !

എന്താണതെന്നൊന്നറിയാൻ തെല്ലിടെ -

യൊന്നു ചലിച്ചു ഞാൻ പാർശ്വത്തിലായ് ;

അറിഞ്ഞില്ല ഞാനിതെന്റെ ഒടുവിലെ -

ചുവടുവയ്‌പ്പെന്ന് ;നിൻ ചാരത്താ -

യണയുംതോറും ഭയമെന്നൊരാ കാറു -

നിറമെന്നിൽ മുങ്ങിയുതിർന്നുവല്ലോ!
 
ഒടുവിലിതാ ഞാനെത്തി, വികൃതമാം

നിന്നിലലിഞ്ഞാണയുവാൻ ;വരിക ലയമേ

ഒടുവിലെ പര്യടനത്തിന് ഞാനി-

താ പ്രാപ്തിയാർജിച്ചിരിക്കയായ്

അഞ്ചിത
10B സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത