അങ്ങകലെ എത്രയോ കാതങ്ങൾ താണ്ടി
മലകൾക്കും കുന്നുകൾക്കും അപ്പുറം
നിന്നുകൊണ്ട് ജീവിതമെന്ന ഈ
ചെറുപുഷ്പത്തെ കാണാൻ എത്ര
മനോഹരം !ഓമനത്വം തുളുമ്പുന്ന
കുഞ്ഞ്ഓമനയായി...കളിചിരി ഓർമകൾ
നിറക്കുന്ന ബാല്യമായി... പ്രണയം
പൊട്ടിമുളക്കുന്ന കൗമാരമായി... ജീവിതമെന്ന
സ്വപ്നത്തെ നെയ്തഎടു ക്കുന്ന
യൗവനമായി... ഒടുവിൽ ഒരു മൂലക്കു ഇരുന്നു
ഇവ എല്ലാം ഓർക്കപ്പെടാൻ വിദിക്കപ്പെട്ട
വാർദ്ധക്യമായ് നീളുന്നു നമ്മുടെ എല്ലാം ജീവിതം!
ജനിക്കപ്പെട്ടു കണ്ണ് തുറക്കുന്ന നാൾ
മുതൽ മരണപെട്ടു കണ്ണ് അടയ്ക്കുന്ന നാൾവരെ
കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ
കടന്നു പോയവർ നമ്മൾ... ഒരു പക്ഷെ
തനിച്ചാക്കപെട്ടവർ !ആദ്യമൊക്കെ
ഇടവഴികളിലൂടെ കാൽ ചുവടുകൾ എടുത്തു
വയ്ക്കുമ്പോൾ കറുത്ത് ഇരുണ്ട ഇരുളിനെ
ഭയപ്പെട്ടു. അമ്മയെന്ന ലോകം ആ
ഇരുളിലും വെളിച്ചം ഉണ്ടെന്നു പഠിപ്പിച്ചു തന്നു.
നടന്നു വന്ന വഴികളിൽ അവിടെയോ
തെന്നി വീണപ്പോൾ വിരലുകളിൽ പിടിച്ചു
എഴുന്നേൽപ്പിച്ചു പുഞ്ചിരിയോടെ വീണ്ടും
നടക്കാൻ പഠിപ്പിച്ച പ്രിയനായ അച്ഛൻ !
ബാല്യങ്ങളിൽ കലപില കൂടിയും സ്നേഹം
പങ്കിടാൻ പഠിപ്പിച്ച കൂടപ്പിറപ്പുകൾ !
ഇവയെല്ലാം ചേരുന്ന ജീവിതമെന്ന
കാലചക്രം വർണ്ണനകൾക്കും അപ്പുറം
എത്രയോ സുന്ദരം. പഠിച്ചതും
പഠിപ്പിച്ചതുമൊക്കെ 'പ്രണയം ' എന്ന ഒറ്റ
വാക്കിൽ തള്ളി കളയുന്ന കൗമാരം
'ഒറ്റപ്പെടൽ 'എന്ന അവസ്ഥയിൽ
വന്നെത്തുമ്പോൾ ഖേദിക്കപെടുന്നവരാണ്
നമ്മൾ പലരും. പ്രണയമെന്നയാത്രയിൽ
ചിലർ സ്നേഹിക്കുന്നു, ചിലർ സ്നേഹിക്കപ്പെടുന്നു,
മറ്റു ചിലർ വഞ്ചിക്കപെടുന്നു, മറ്റു ചിലർ എല്ലാം
മനസ്സിലേറ്റി ഉള്ളിൽ ഒതുക്കുന്നു.
വിദൂരതകളിൽ നിന്നും ഏകാന്തതയിലേക്ക്
ഒരു യാത്ര !പ്രണയ വേളയിൽ കൈകൾ
കോർത്തുപിടിക്കാനും, കുുശലം പറയാനും,
വികാരങ്ങൾ പങ്കുവയ്ക്കാനും ഇണയായി
ഒരാൾ എത്തപ്പെടുന്നു. ജീവിതം അവരിൽ
സമർപ്പിക്കപ്പെടുന്നു. അതെ പ്രണയം നഷ്ട
പ്രണയം ആകുമ്പോൾ പ്രണയിച്ചവർ കവിയത്രിയാകുന്നു.
കൃതികൾ രചിക്കപ്പെടുന്നു...
ഏകാന്തതയിലേക്കുള്ള യാത്രയിൽ
പ്രിയതമൻ പിന്തുടരുന്നതായി സങ്കൽപ്പിക്കുന്നു...
മായാജാലം പോലെ വീണ്ടും ഒന്നിക്കുമെന്നു...
സ്വപ്നം കാണുന്നു... ഒടുവിൽ ആ
വിദൂരതകൾ എല്ലാം ഒരു പിടി കണ്ണുനീരിൽ
തീർക്കുന്നു. ജീവിതം വീണ്ടും മുന്നോട്ടു. ഒരു
മഞ്ഞ ചരട് സ്വീകരിച്ചും അണിയിച്ചും രണ്ടു
പേർ ഇണകളായി തീരുന്നു. വേദനകളും
സന്തോഷവും പങ്കുവെച്ചു അവർ പുതിയൊരു
ജീവിതത്തിലേക്ക്. പിന്നീടുള്ള
ജീവിതം കൂടുതൽ പക്വത ഉള്ളതാകുന്നു.
പണം സമ്പാദിക്കാനായി നെട്ടോട്ടമോടുന്ന
കാഴ്ചകൾ...അതിനിടയിൽ ജീവിക്കാൻ
മറന്നുപോയ ചിലർ... ചിരിക്കാൻ മറന്നുപോയ...
ഒടുവിൽ അവർ രണ്ടു പേർ
രണ്ടു കുഞ്ഞോമനയ്ക്കു ജന്മം നൽകുന്നു.
പിന്നീടുള്ള അവരുടെ ജീവിതം ആ
കുഞ്ഞുങ്ങളിൽ ആയി തീരുന്നു. കാലചക്രം
കറങ്ങി കൊണ്ടിരിക്കവേ നര ബാധിച്ച
വാർദ്ധക്യത്തിൽ എത്തിപ്പെടും.
അവിടെയാണ് നാം സ്വയം
തിരിച്ചറിയപ്പെടുന്നതു. കൈകൾക്കു ഉള്ളിൽ
സമ്പാദ്യമായി ഒന്നും ഇല്ലെങ്കിലും... കൂട്ടിയാൽ
കൂടാത്ത ഒരായിരം ഓർമകളുമായി മരണം
വരെ ഒരു പോരാടലാണ്. ജീവിതം അങ്ങ്
നാലാണ്ട് നിവർന്നു കിടക്കുകയില്ല.ജനനവും
മരണവും കൈയെത്തും ദൂരതു തന്നെയാണ്
എത്തിപ്പിടിക്കാൻ കുറെ സ്വപ്നവും
ആഗ്രഹവും വേണം എന്നതല്ല... അവയെല്ലാം
ആസ്വദിക്കാൻ പഠിക്കണം. ആർക്കായ്
ജനിക്കപ്പെട്ടു *?* എന്തിനു ജീവിക്കുന്നു *?*
ചുരുളഴിയാത്ത രഹസ്യങ്ങൾ
അനവധിയാണ്. എങ്കിലും ജീവിച്ചിരിക്കുന്ന
നാളുകളിൽ ജീവിതത്തിലെ
പുതിയൊരു
അദ്ധ്യായം തുറക്കപെടുകയാണ് *!!*
തികച്ചും പുത്തനൊരു ആദ്ധ്യായം