സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/അക്ഷരമുത്തശ്ശി

അക്ഷരമുത്തശ്ശി


അക്ഷരമുത്തശ്ശി ഒന്നു ചൊല്ലി
 അക്ഷരം പഠിക്കുവാൻ വാ കി ടാവെ
അക്ഷരമല്ല പഠിക്കേണ്ടത്
ആട്ടവും പാട്ടുമാണ് വേണ്ടത്
    പാവനമായ പൊതു വിദ്യാലയങ്ങളിൽ.
 പാവമെൻ മുത്തശ്ശിക്കറിഞ്ഞുകൂടെ
 അയ്യോ മുത്തശ്ശിക്കു തെറ്റുപറ്റി
പണ്ടത്തെ പള്ളിക്കൂടങ്ങളായി
 പൊതു വിദ്യാലയങ്ങൾ മാറിയല്ലോ
  ലജ്ജയും ആഹ്ലാദവുമൊന്നുപോലെ
  മുത്തശ്ശി തൻ വദനത്തിൽ നുരഞ്ഞു പൊന്തി
പരിസ്ഥിതിയെ പരിപാലിക്കുവാനായ്
  പൈതങ്ങൾ തൻ വിജ്ഞാനം തഴയ്ക്കുമല്ലോ
   പച്ച വെള്ളം പോലെ പാഴ്വസ്തുക്കളും പാഴാക്കാതെ
 സൂക്ഷിച്ചിടേണമെന്നറിഞ്ഞിടേണം

 

സാധിക
5 A സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത