സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ വിഷുക്കൈനീട്ടം
വിഷുക്കൈനീട്ടം
"മകരമാസത്തിൽ നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന മാവ് കാണാൻ എന്തു ഭംഗിയാണ്! മാമ്പഴക്കാലത്ത് മാവിൽ വരുന്ന മാമ്പഴം എത്ര സ്വാദുള്ളതാണ്! ശെരിക്കും മനോഹരം തന്നെ.ഈ കാഴ്ച എന്നെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു". അപ്പുവിന്റെ ചിന്തകളാണ് ഇവയെല്ലാം. ഈ മാവിന് പിന്നിൽ കുട്ടിക്കാലത്തെ ഒരു വിഷുക്കാലമാണ് ഒളിഞ്ഞിരിക്കുന്നത്. നാട്ടിലെ വളരെ സമൃദ്ധിയേറിയ ഒരു കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. ഞങ്ങൾ കുട്ടികൾക്കെല്ലാം കളിക്കൂട്ടുകാരനായിരുന്നു മുത്തശ്ശൻ. അച്ഛനമ്മമാരെല്ലാം വിഷു വിനോടനുബന്ധിച്ച് വിവിധ തരം ജോലികളിൽ ഏർപ്പെട്ടിരിക്കും. വിഷുദിനത്തിൽ അതിരാവിലെ എഴുന്നേറ്റ ശേഷം മനോഹരമായി അണിഞ്ഞൊരുങ്ങി ഇരിക്കുന്ന ഭഗവാൻ ശ്രീകൃഷ്ണനെ ഞങ്ങൾ കണി കാണും.പിന്നീട് കുളിച്ച ശേഷം എല്ലാവരും കൂടി അമ്പലത്തിൽ പോകും. തിരികെ തറവാട്ടു വീട്ടിൽ വന്നിട്ട് ഞങ്ങൾ വിഷു ആഘോഷങ്ങൾ ആരംഭിക്കും. ഏറ്റവും പ്രധാനപ്പെട്ട വിഷുവിന്റെ ഒരു ചടങ്ങാണ് 'കൈനീട്ടം' കൊടുക്കൽ. ഞങ്ങൾ കുട്ടികൾക്കെല്ലാം മുത്തശ്ശൻ കൈനീട്ടമായി ഒരു രൂപ നാണയം എല്ലാ വർഷവും തന്നിരുന്നു. എന്നാൽ അന്നത്തെ വർഷം കൈനീട്ടമായി മുത്തശ്ശൻ നാണയമല്ല ഞങ്ങൾക്ക് നൽകിയത്. എല്ലാവരെയും തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഓരോരുത്തർക്കും ഓരോ മാവിന്റെ തൈ ആണ് വിഷുക്കൈനീട്ടമായി മുത്തശ്ശൻ നൽകിയത്. എന്താണ് ഇതിന്റെ പ്രത്യേകതയെന്ന് ഞങ്ങൾ മുത്തശ്ശനോട് ആരാഞ്ഞു. അപ്പോൾ മുത്തശ്ശന്റെ മറുപടി ഇതായിരുന്നു:- പ്രകൃതിയുടെ നിലനിൽപ്പിനും സംരക്ഷണത്തിനും വേണ്ടി നാം ഓരോരുത്തരും ഓരോ മരത്തൈ വീതം നട്ടുപിടിപ്പിക്കേണ്ടതുണ്ട്. നാളത്തെ തലമുറയ്ക്കു വേണ്ടിയും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കു വേണ്ടിയും പക്ഷിമൃഗാദികൾക്കും ജീവജാലങ്ങൾക്കുമായി മഴ ലഭിക്കുന്നതിനും ശുദ്ധവായു ശ്വസിക്കുന്നതിനും ഒക്കെയായിട്ട് ഓരോ മരത്തൈയും നമുക്ക് നടാം." കാലങ്ങൾ കഴിഞ്ഞു പോയി. മുത്തശ്ശൻ അന്ന് വിഷുക്കൈനീട്ടമായി നൽകിയ മാവിൻതൈയാണ് ഇപ്പോൾ പൂത്തു പന്തലിച്ചു നിൽക്കുന്നത്. അന്ന് മുത്തശ്ശൻ പറഞ്ഞ വാക്കുകൾ വളരെ സത്യമാണ് എന്ന് ഈ പുതിയ കാലഘട്ടം നമ്മെ ബോധിപ്പിക്കുന്നു. ഒരു വൃക്ഷത്തൈയെങ്കിലും നട്ടാൽ അത് പ്രകൃതിക്ക് വളരെയധികം ആശ്വാസം പകരുന്നു. അങ്ങനെയെങ്കിൽ ഓരോ വൃക്ഷത്തൈയും നട്ട് ഈ ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മൾ മനുഷ്യരുടെ ഉത്തരവാദിത്വവും കടമയുമാണ്. നമുക്ക് അവ പാലിച്ചുകൊണ്ട് മറ്റൊരു തലമുറയ്ക്കായി ജീവിക്കാം.'മരം ഒരു വരം' എന്നത് നമുക്ക് ഒത്തുചേർന്നു നിന്നു കൊണ്ട് ഇവിടെ പ്രായോഗികമാക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |