സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം,,
രോഗപ്രതിരോധം
നമുക്കെല്ലാവർക്കുമറിയാം .ലോകമാകെ പടർന്നുകൊണ്ടിരിക്കുന്ന മഹാവിപത്തായ 'കൊറോണ' എന്ന രോഗത്തെക്കുറിച്ച് . ഇതിനു ഇതുവരെ മരുന്നുകൾ ഒന്നുംതന്നെ കണ്ടുപിടിച്ചിട്ടില്ല. രോഗത്തെ പ്രതിരോധിക്കുക മാത്രമാണ് ഏക പോംവഴി. രോഗത്തെ പ്രതിരോധിക്കാനുള്ള കുറെ കാര്യങ്ങൾ ആരോഗ്യവകുപ്പ് നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് വ്യക്തിശുചിത്വം .അത് ജീവിതത്തിന്റെ ഭാഗമാക്കി വേണം മുന്നോട്ടു പോകാൻ. കൃത്യമായ ഇടവേളകളിൽ സോപ്പ്‌പയോഗിച്ചു കൈകൾ കഴുകുക, ഇടയ്ക്കിടക്ക് മുഖത്തു സ്പർശിക്കാതിരിക്കുക,മാസ്ക് ധരിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, വലിയ തിരക്കുള്ള ചടങ്ങുകൾ, കൂട്ടം കൂടാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക ഇതൊക്കെയാണ് പ്രതിരോധ മാർഗങ്ങൾ. ഇ തൊക്കെ നമ്മുടെ ശീലമാക്കി മാറ്റുകയാണ് വേണ്ടത് .എന്നാൽ മാത്രമേ കൊറോണ എന്ന വിപത്തിൽ നിന്ന് രക്ഷ നേടാനാകൂ.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |