പ്രകൃതി      

കാടും മരങ്ങളുംവെയിലേറ്റു വാടുന്നു
കാട്ടിലെ തോടുകൾ വറ്റി വരളുന്നു

പൂവില്ല കായില്ല തിന്മാൻ ഫലമില്ല
പുൽമേട് എല്ലാം തരിശായിക്കിടക്കുന്നു

കാട്ടുമൃഗങ്ങളോ നാട്ടിലലയുന്നു
പക്ഷികളും വഴി മുട്ടി പറക്കുന്നു

കുന്നുകളെല്ലാം ഇടിച്ചുനിരത്തിയും
പാഴ് വസ്തുക്കൾക്കൊണ്ട് കുന്നു ചമക്കുന്നു

പേരറിയാത്തതാം രോഗം പെരുകുന്നു
മനുഷ്യരൊക്കെ പിടഞ്ഞു മരിക്കുന്നു

മതി, മതിയാക്കൂ മനുഷ്യരെ നിങ്ങൾ തൻ
പ്രകൃതിയോടുള്ള ഈ ക്രൂര വിനോദങ്ങൾ


വെട്ടിമുറിച്ചപോൽ നട്ടുവളത്തിടാം
കൈയ്യാലകൾ കെട്ടി മണ്ണുസംരക്ഷിക്കാം

ആവാസം യോഗ്യമല്ലെങ്കിലിനിയൊരു
ജീവിതം മേലില്ല ജീവികൾക്കൊക്കെയും

കെട്ടിപ്പടുക്കുക, കാടിനെ, മേടിനെ,
പെയ്യട്ടെ വേനലും, മഞ്ഞും, മഴയും.

അൽക്ക ജാസ്മിൻ എം. സി.
6 H സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത