അമ്മയെന്ന രണ്ട് അക്ഷരത്തിൽ തുടങ്ങിയതാണ് എൻ ജൻമം.
മിണ്ടി തുടങ്ങിയ നാൾ മുതൽക്കുരുവിട്ട രണ്ടക്ഷരം.
അക്ഷരമാലയിലെ ആദ്യക്ഷരത്തോട് കോർത്തുവച്ചയെൻ ജീവിതം.
പിച്ചവച്ച നാൾമുതൽ എൻ വഴികാട്ടി.
പള്ളിക്കൂടത്തിൽ പടിവാതിൽക്കൽ എനിക്കായി കാത്തുനിന്ന എൻ മറു പകുതി.
വേനലിന് കുളിരായി മഴക്ക് ഇളം ചൂടായി തീർന്നൊരാ ജൻമം.
കൂട്ടായി തണലായി എന്നുമെൻ അമ്മ.
കൂടെ വന്ന് അറിവുകൾ എന്തെന്നു ചൊല്ലിതന്നൂ.
സൂര്യനും ചന്ദ്രനും താരങ്ങൾക്കും താഴെ ഞാൻ കണ്ട ദൈവം.
എന്നും തിളക്കുന്നു എൻ ഞരമ്പുകളിൽ എൻ അമ്മ തൻ ജീവിതം.
എൻ അമ്മതൻ സ്നേഹം , എൻ അമ്മതൻ പുഞ്ചിരി നിറഞ്ഞെതെൻ ജീവിതം.
നിത്യമാം സത്യമായി മാറിയ അമ്മയെൻ ജീവിതം ..!!