നര     


മനുഷ്യനുദുരമൂത്തു പ്രകൃതിക്ക് നരവീണു
ജരാനര ബാധിച്ചവളലറുന്നുണ്ടാർത്തയായ്

ചൂഷണമേറിയാൽ പിന്നെന്തു ചെയ്യും ഞാൻ
പെരുമാരിയായൊന്നാർത്തു കരയാതെ

ഒരു മെനയില്ലാതെ വൃത്തികേടാക്കിയാൽ
എൻ ജീവധാരകൾ സുഗന്ധം പരത്തുമോ?

കാട്ടാറുമരുവിയും മന്ദമായ് ഒഴുകവേ
തടയിണ നിർമിച്ച് സ്തംഭനം തന്നില്ലെ..?

പച്ചപ്പ് വിരിച്ചു ഞാൻ കുളിരു പകർന്നൊരെൻ
ചില്ലകളിലൊന്നാകെ കോടാലി വച്ചില്ലെ..?

ധനുമാസക്കുളിരില്ല, ഇടവത്തിൽ പെയ്ത്തില്ല
മീനമാസച്ചൂടകലാതെ മിഥുനവും

കാലവും മാറിയെൻ കോലവുംമാറി
അവശയായിന്നു ഞാനനാഥയായി

ഭാരവും പേറി ഞാൻ വേച്ചുവേച്ചുഴലുമ്പോൾ
അറിയാതെവിറയ്ക്കുമ്പോൾ ശപിക്കരുതൊരിക്കലും

പൊട്ടിത്തെറിച്ചതോ കുത്തിയൊലിച്ചതോ
കിടുകിടാ വിറച്ചതോ മനപൂർവ്വമല്ലൊന്നും

 നരവീണ മേനിയിൻ വാർധക്യം കാരണം
തെല്ലൊന്നു വീണതാണേറെ കിതപ്പോടെ....

TirzahDas
9 K1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത