സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ഞാൻ കാണുന്നത്..

ഞാൻ കാണുന്നത്..

ചൂടിൽ തുടങ്ങുന്നു പ്രഭാതമെന്നും
ചൂടും പൊടിയും സഹിക്കാതെ വയ്യ
എന്തിത്ര ദേഷ്യം സൂര്യദേവാ
ഓസോൺ കുടയോ കീറലാണോ
     മഴയിൽ കിടപ്പുണ്ട്
     നാനാവിധം
      കവറിൽ നിറയും
       ഭക്ഷണാംശം
       അതിൽ നിന്നും
        പൊങ്ങും ദുർഗന്ധമല്ലോ
 ചുടുകാറ്റിലൊഴുകുന്നു ചുറ്റുമെല്ലാം
അച്ഛൻ പറഞ്ഞ കുളത്തിലിറങ്ങിയപ്പോൾ
നിറയെ പരക്കുന്നു കുളവാഴകൾ
ഒപ്പമതിലും വൃത്തികേടിൻ
ചിത്രമെല്ലാം പ്ലാസ്റ്റിക് കുപ്പികളും
               കൃഷിയെല്ലാം
നിർത്തലാക്കിയ കർഷകന്മാർ
തങ്ങൾ തൻ ജീവൻ
        കളഞ്ഞിടുമ്പോൾ
   മാഫിയക്കാരുടെ റിസോർട്ട് കൃഷി
നീളെ പരക്കുന്നു നാട്ടിലിപ്പോൾ
               വെട്ടി നിരത്തിയ
            വയലേലകൾ
          വച്ചു പിടിപ്പിച്ചു
         ഇന്ഡസ്ട്രികൾ
        ആശുപത്രി
        വ്യവസായമേറിടു
        ആരോഗ്യമില്ലിപ്പോൾ
        രോഗി മാത്രം.

Parvathy Anilkumar
9 C1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത